സുവിശേഷപ്രഘോഷണത്തിൽ വിളങ്ങേണ്ടുന്ന ത്രിമാനങ്ങൾ: ഐക്യം, സ്വാതന്ത്ര്യം, സാംസ്കാരികാനുരൂപണം

0

സുപ്രധാനമായ ദ്വീതീയ മാനം സാംസ്കാരികാനുരൂപണമാണ്:  അതായത്, സംസ്ക്കാരത്തെ സുവിശേഷവത്ക്കരിക്കുക, സുവിശേഷവത്ക്കരണവും സംസ്‌കാരവും അഭേദ്യം ബന്ധപ്പെട്ടിരിക്കുന്നു എന്ന് സാസ്ക്കാരികാനുരൂപണം കാണിച്ചുതരുകയും ചെയ്ന്നു. സുവിശേഷം അമൂർത്തമായി പ്രസംഗിക്കാനും സ്വേദനംചെയ്തെടുക്കാനും ആവില്ല, ഇല്ല: സുവിശേഷം സംസ്ക്കാരത്തിൽ ചേർക്കപ്പെടണം, അത് സംസ്‌കാരത്തിൻറെ പ്രകടനവുമാകണം.

അവസാന മാനം  സ്വാതന്ത്ര്യമാണ്. പ്രസംഗിക്കുന്നതിന് സ്വാതന്ത്ര്യം ആവശ്യമാണ്, എന്നാൽ സ്വാതന്ത്ര്യത്തിന് എല്ലായ്പ്പോഴും ധൈര്യം വേണം, ഒരു വ്യക്തി കൂടുതൽ ധൈര്യവാനാകുമ്പോഴാണ് സ്വതന്ത്രനാകുന്നത്, അവൻറെ സ്വാതന്ത്ര്യത്തെ കവർന്നെടുക്കുന്ന പല കാര്യങ്ങളാലും ബന്ധനസ്ഥനാകാൻ അവൻ സ്വയം അനുവദിക്കുന്നില്ല.

സഹോദരീസഹോദരന്മാരേ, നാം മറ്റുള്ളവർക്ക് “ഉപവിയിൽ സ്വാതന്ത്ര്യത്തിൻറെ” ഉപകരണങ്ങളാകുന്നതിനായി നമുക്ക്   സ്ലാവുജനതയുടെ അപ്പോസ്തലന്മാരായ വിശുദ്ധരായ സിറിലിനോടും മെത്തോഡിയസിനോടും പ്രാർത്ഥിക്കാം. പ്രാർത്ഥനയോടും സേവനത്തോടും കൂടി ക്രിയാത്മകരും സ്ഥൈര്യവും വിനയവുമുള്ളവരും ആയിരിക്കുക.

You might also like