
ഉത്തരേന്ത്യയിലെ റായ്പ്പൂർ ചർച്ച് ഓഫ് ഗോഡ് സഭയിൽ വിശുദ്ധ സഭാ ആരാധന മദ്ധ്യേ ഒരു കൂട്ടം സുവിശേഷ വിരോധികൾ കയറി അക്രമം നടത്തി.
റായ്പ്പൂർ : ഉത്തരേന്ത്യയിലെ റായ്പ്പൂരിൽ കർത്തൃദാസൻ പാസ്റ്റർ പ്രവീൺ ലോറൻസ് ശുശ്രൂഷകനായ ചർച്ച് ഓഫ് ഗോഡ് സഭയിൽ മാർച്ച് 9 ഞാറാഴ്ച്ച രാവിലെ വിശുദ്ധ സഭാ ആരാധന മദ്ധ്യേ സഭാ ഹാളിൽ അതിക്രമിച്ച് കയറി ഒരു കൂട്ടം സുവിശേഷ വിരോധികൾ അക്രമം നടത്തി വിശ്വാസികളെ ഉപദ്രവിക്കുകയും അവിടെ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ അടിച്ച് തകർക്കുകയും ചെയ്തു. നിരവധി പോലീസുകാർ സംഭവ സ്ഥലത്ത് ഉടൻ എത്തിയിട്ടും സ്ഥിതിഗതികൾ നിയന്ത്രണത്തിൽ കൊണ്ട് വരുവാൻ കഴിഞ്ഞിട്ടില്ല.
എല്ലാ പ്രിയ ദൈവമക്കളും ഇവിടെയുള്ള ദൈവസഭക്കും, ദൈവദാസനും, ദൈവമക്കൾക്കും വേണ്ടി ശക്തമായി പ്രാർത്ഥിക്കുവാൻ ദൈവനാമത്തിൽ അപേക്ഷിക്കുന്നു.