തുടര്‍ച്ചയായ ആറാം വര്‍ഷവും ഡല്‍ഹി ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാനം

0

തുടര്‍ച്ചയായ ആറാം വര്‍ഷവും ലോക മലിനീകരണ നിയന്ത്രണ റിപ്പോര്‍ട്ടുകളില്‍ രാജ്യതലസ്ഥാനം ഭയപ്പെടുത്തും വിധം മുന്നില്‍. 2024ലെ ലോക വായു ഗുണനിലവാര സൂചിക റിപ്പോര്‍ട്ടില്‍ ലോകത്തെ ഏറ്റവും മലിനമാക്കപ്പെട്ട നഗരങ്ങളുടെ പട്ടികയില്‍ ഒന്നാമതാണ്. ശരാശരി PM 2.5 സാന്ദ്രതയില്‍ 91.8 മൈക്രോഗ്രാം പെര്‍ ക്യുബിക് മീറ്ററാണ് ഡല്‍ഹിയിലെ മലിനീകരണതോത്. ലോകത്തിലെ ഏറ്റവും മലിനമാക്കപ്പെട്ട 20 നഗരങ്ങളില്‍ 13ഉം ഇന്ത്യയില്‍ ആണെന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു കാര്യം.

മലിനീകരണം ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഘ്യം 5 വര്‍ഷം കുറയ്ക്കുന്നതായും റിപ്പോര്‍ട്ട് ഉണ്ട്. ഡല്‍ഹിയ്ക്ക് ശേഷം ലോക വായു ഗുണനിലവാര സൂചികയില്‍ അസം- മേഘാലയ അതിര്‍ത്തിയിലുള്ള ബൈര്‍ണിഹത്താണ് ഏറ്റവും മലിനമായ നഗരങ്ങളില്‍ മുന്നില്‍. ഫരീദാബാദ്, ലോണി (ഗാസിയാബാദ്), ഗുഡ്ഗാവ്, ഗ്രേറ്റര്‍ നോയിഡ, ഭിവാഡി, നോയിഡ, മുസാഫര്‍നഗര്‍, ന്യൂഡല്‍ഹി (സെന്‍ട്രല്‍ ഡല്‍ഹി), ഡല്‍ഹി നഗരത്തിന്റെ മറ്റ് ഭാഗങ്ങള്‍ എന്നിവയാണ് മലിനീകരണത്താല്‍ അടയാളപ്പെടുത്തിയ മറ്റ് നഗരങ്ങള്‍.

You might also like