
ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില മെച്ചപ്പെട്ടു
വത്തിക്കാൻ സിറ്റി : ശ്വാസകോശ അണുബാധയെത്തുടർന്ന് ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ (88) ആരോഗ്യനില മെച്ചപ്പെട്ടു. പ്രാർഥനകൾക്ക് നന്ദി അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ നൽകിയ ശബ്ദ സന്ദേശം വത്തിക്കാന്‍ പുറത്തുവിട്ടു.
ഫിസിക്കൽ തെറപ്പി തുടരുന്നതായി വത്തിക്കാൻ അധികൃതർ അറിയിച്ചു. പകൽ ഓക്സിജൻ മാസ്ക് ഉപയോഗിക്കുന്ന അദ്ദേഹത്തിനു രാത്രി വെന്റിലേറ്റർ സംവിധാനം തുടരുന്നുണ്ട്. ഫെബ്രുവരി 14ന് ആണ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.