ശാലേം മാർത്തോമ്മാ ഇടവക തലച്ചിറ ദൈവാലയ കൂദാശയും പൊതു സമ്മേളനവും 2023 നവംബർ 3 ന്

0

മലങ്കര മാർത്തോമ്മാ സുറിയാനി സഭ ശാലോം മാർത്തോമ്മാ ഇടവകയുടെ 2023 നവംബർ 3 വെള്ളിയാഴ്ച 4 മണിക്ക് ദൈവാലയ പ്രതിഷ്ഠാ ശുശ്രൂഷയും പൊതു സമ്മേളനവും നടത്തപ്പെടുന്നു.

മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ കൊട്ടാരക്കര പുനലൂർ ഭദ്രാസനത്തിൽ ഉൾപ്പെട്ട തലച്ചിറ ശാലേം മാർത്തോമ്മാ ഇടവക 1911-ൽ അന്നത്തെ അടൂർ മാവേലിക്കര ഭദ്രാസനത്തിലെ വാളകം മാർത്തോമ്മാ ഇടവകയിൽ ഉൾപ്പെട്ട 13 ഭവനങ്ങൾ ഒരുമിച്ച് ചേർന്ന് ആവിയോട്ട് അച്ചൻ എന്ന പേരിൽ അറിയപ്പെടുന്ന എം. വി. വർഗ്ഗീസ് അച്ചന്റെ നേതൃത്വത്തിൽ തുണ്ടിൽ വീട്ടിൽ ഗീവർഗ്ഗീസിൽ നിന്നും ദാനമായി ലഭിച്ച 50 സെന്റ് സ്ഥലത്ത് ഓലമേഞ്ഞ ചെറിയ ദൈവാലയത്തിൽ ആരംഭിച്ചതാണ്. 13 ഭവനങ്ങളിൽ നിന്നും ആരംഭിച്ച ഇടവക ഇന്ന് 3 കിലോമീറ്റർ ചുറ്റളവിൽ 15 പ്രാർത്ഥനാ കൂട്ടങ്ങളിലായി 302 ഭവനങ്ങൾ ഉൾപ്പെടുന്ന വലിയ ഇടവകയായി ദൈവം വളർത്തി. നൂറ്റാണ്ടിന്റെ പാരമ്പര്യം ഏറുന്ന ഇടവകയുടെ അംഗങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ഥമായ ശുശ്രൂഷകളിൽ മുന്നേറുന്നു. 5 പട്ടക്കാരും 9 ബിയാമ്മന്മാരും, 1 സുവിശേഷകനും മർത്തോമ്മാ സഭയിൽ പൂർണ്ണ സമയ സുവിശേഷ വേലയിൽ പങ്കാളികളാകുന്നു യോഗ്യമായ രീതിയിൽ

കാലഘട്ടങ്ങൾക്ക് അനുസൃതമായി ആരാധനയക്കും കൂദാശകൾക്കും 3 പ്രാവശ്യം ദൈവാലയം പുതുക്കി പണിയുന്നതിനും, വളർത്തുന്നതിനും നേതൃത്വം നൽകിയ അഭിവന്ദ്യരായ മെത്രാപ്പോലിത്ത മാർ, ഭദ്രാസന എപ്പിസ്കോപ്പമാർ, വന്ദ്യരായ ആവിയോട്ടച്ചൻ, ആലാ അച്ചൻ മുതലായ 31 പട്ടക്കാരും, ഇടവക ജനങ്ങളും നേതൃത്വം നൽകി. ഇപ്പോൾ ആരാധിച്ചു കൊണ്ടിരുന്ന ദൈവാലയത്തിലെ സ്ഥല പരിമിതിമൂലം പുതിയ ദൈവാലയത്തിനായി ആലോചിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തതിന്റെ ഫലമായി വികാരിയായിരുന്ന സാജൻ വർഗ്ഗീസ് അച്ചന്റെ ശുശ്രൂഷാകാലത്ത് 57.5 സെന്റ് സ്ഥലം വാങ്ങി പുതിയ ദൈവാലയത്തിനായി 2017 ആഗസ്റ്റ് മാസം 20-ാം തീയതി കൊട്ടാരക്കര – പുനലൂർ ഭദ്രാസനാദ്ധ്യക്ഷൻ അഭി.ഡോ.യൂയാക്കിം മാർ കൂറിലോസ് എപ്പിസ്കോപ്പ, വന്ദ്യ വൈദീകരുടേയും ഇടവക ജനങ്ങളുടേയും സാന്നിദ്ധ്യത്തിൽ ശിലാസ്ഥാപനം നടത്തി. ഇന്നുവരെ

അന്നുമുതൽ ദൈവ കൃപയുടെ അനുഗ്രഹ വർഷങ്ങൾ  അനുഭവിച്ചറിയുവാൻ തലച്ചിറ ഇടവകയ്ക്ക് സാദ്ധ്യമായി. പ്രൗഢമായ ആലോചനകൾ നൽകിയ അഭിവന്ദ്യരായ ഡോ. യൂയാക്കിം മാർ കൂറിലോസ് സഫഗൻ മെത്രാപ്പോലീത്ത, ഡോ. ജോസഫ് മാർ ബർണബാസ് സഗൻ മെത്രാപ്പോലീത്ത, ധീരമായ നേതൃത്വം നൽകിയ റവ.സാജൻ വർഗ്ഗീസ്, റവ.റെജി സഖറിയ, റവ.വിനോജ് വർഗ്ഗീസ്, നിർമ്മാണ കമ്മിറ്റി ജനറൽ കൺവീനർ ശ്രീ.പോൾ പി. ജോർജ്ജ്, ഇടവക ചുമതലക്കാർ, കസ്ഥാന സമിതി അംഗങ്ങൾ, ചർച്ച് ഡവലപ്പ്മെന്റ് പ്രോജക്ട് കമ്മിറ്റി, ചർച്ച് കൺസ്ട്രക്ഷൻ കമ്മിറ്റി, അദയകാംക്ഷികൾ, പ്രാപ്തിക്കും, പ്രാപ്തിക്കും മീതേയും സഹകരിച്ച ഇടവക ജനങ്ങൾ, ദൈവാലയത്തെ ചേർത്ത് പിടിച്ച് തലച്ചിറ ദേശ നിവാസികൾ തുടങ്ങി എല്ലാവരുടേയും പ്രാർത്ഥനയുടേയും, നിസ്വാർത്ഥ സേവനത്തിന്റെയും, ത്വാഗത്തിന്റെയും ഉത്തമോദഹരണമാണ്. ഇന്ന് മലങ്കര മാർത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷനായ ശ്രീ.ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയാൽ കൂദാശ ചെയ്യപ്പെടുന്ന തലച്ചിറ ശാലേം മാർത്തോമ്മാ ഇടവക ദൈവാലയം.

You might also like