വിസ ഇല്ലാതെ ഇന്ത്യക്കാര്‍ക്ക് തായ്‌ലന്‍ഡ് സന്ദര്‍ശിക്കാൻ ഇന്ത്യക്കാർക്ക് സുവർണാവസരം

0

വിസ ഇല്ലാതെ ഇന്ത്യക്കാര്‍ക്ക് തായ്‌ലന്‍ഡ് സന്ദര്‍ശിക്കാൻ ഇന്ത്യക്കാർക്ക് സുവർണാവസരം. ഈ വര്‍ഷം നവംബര്‍ പത്ത് മുതല്‍ 2024 മെയ് പത്ത് വരെയാണ് ഈ സുവർണാവസരം. ഈ കാലയളവിൽ വിസ ഇല്ലാതെ 30 ദിവസം വരെ തായ്ലൻഡിൽ കഴിയാവുന്നതാണ്.

സീസണ്‍ കാലത്ത് പരമാവധി ഇന്ത്യക്കാരെ ആകര്‍ഷിക്കുക ലക്ഷ്യമിട്ടാണ് തായ് ടൂറിസം ഇളവ് പ്രഖ്യാപിച്ചത്. നിലവില്‍ തായ്ലന്‍ഡ് ടൂറിസത്തിന്റെ ഏറ്റവും വലിയ നാലാമത്തെ ഉപഭോക്താക്കളാണ് ഇന്ത്യ. ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഈ വര്‍ഷം തായ്‌ലന്‍ഡ്  സന്ദര്‍ശിച്ചത്. അടുത്ത വര്‍ഷത്തോടെ വിനോദസഞ്ചാരത്തില്‍ നിന്നുള്ള വരുമാനം 100 ബില്യണ്‍ ഡോളറില്‍ എത്തിക്കാനാണ് തായ്‌ലന്‍ഡ് ലക്ഷ്യമിടുന്നത്.

ലോക ടൂറിസം ഭൂപടത്തില്‍ നിര്‍ണായക സ്ഥാനമുള്ള രാജ്യമാണ് തായ്‌ലന്‍ഡ്. രാജ്യത്തിന്റെ പ്രധാന വരുമാനമാര്‍ഗവും വിനോദസഞ്ചാരമാണ്. കോവിഡാനന്തരം വിദേശത്തേക്ക് പോകുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുമണ്ടായിരുന്നു. അടുത്തിടെ ശ്രീലങ്കയും ഇന്ത്യ, ചൈന,റഷ്യ എന്നിവയുള്‍പ്പടെയുള്ള ഏഴു രാജ്യങ്ങളെ വിസയില്ലാതെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.
You might also like