ഇന്തോനേഷ്യയിലെ ബന്ദ കടലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം.

0

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ബന്ദ കടലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഇന്തോനേഷ്യന്‍ ജിയോഫിസിക്‌സ് ഏജന്‍സി ബിഎംകെജിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് മൂന്ന് തവണയാണ് ഇവിടെ പ്രകമ്പനം അനുഭവപ്പെടുന്നത്. റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ബുധനാഴ്ച രാവിലെ അനുഭവപ്പെട്ടിരുന്നു. അതേസമയം സുനാമി സാധ്യതയില്ലെന്ന് ബി എം കെ ജി പറഞ്ഞു.

ഇന്തോനേഷ്യയിലെ മലുകു പ്രവിശ്യയില്‍ ആണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാവിലെ 11.52 നാണ് ഭൂചലനം ഉണ്ടായതെന്ന് ബി എം കെ ജിയെ ഉദ്ധരിച്ച് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മലുകു തെങ്കാര ബരാത്ത് ജില്ലയില്‍ നിന്ന് 251 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറായി കടലിനടിയില്‍ 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
You might also like