കുട്ടനാട്ടിൽ കർഷകർ ജീവനൊടുക്കുന്നതിന് കാരണം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ: കൊടിക്കുന്നിൽ സുരേഷ് എംപി

0

ആലപ്പുഴ: കുട്ടനാട്ടിൽ കർഷകർ ജീവനൊടുക്കുന്നതിന് കാരണം കേന്ദ്ര-സംസ്ഥാന സർക്കാരുകളെന്നും കൊടിക്കുന്നിൽ സുരേഷ് എംപി. ദുർബലരായ മന്ത്രിമാരാണ് വകുപ്പുകൾ ഭരിക്കുന്നതെന്നും തകഴിയിൽ ജീവനൊടുക്കിയ കർഷകന്റെ കടം സർക്കാർ ഏറ്റെടുക്കണമെന്നും എംപി പറഞ്ഞു. “കുട്ടനാട്ടിൽ കർഷകരുടെ ആത്മഹത്യകളെല്ലാം സംസ്ഥാന-കേന്ദ്ര സർക്കാർ സ്‌പോൺസേർഡ് ആണ്. ഒന്നാം പ്രതി സംസ്ഥാന സർക്കാരും രണ്ടാം പ്രതി കേന്ദ്ര സർക്കാരും. ഈ രണ്ടു സർക്കാരുകളുടെയും പിടിപ്പുകേടും കെടുകാര്യസ്ഥതയും കൊണ്ടാണ് കർഷകർക്ക് ജീവനൊടുക്കേണ്ടി വരുന്നത്. കേന്ദ്രം പണം തരുന്നില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ പരാതി. കേന്ദ്രത്തോട് ചോദിച്ചാൽ ചെലവിന്റെ കണക്കുകൾ സംസ്ഥാനം കാണിക്കുന്നില്ലെന്ന് പറയും. മറ്റൊന്ന് ബാങ്കുകളാണ്. കർഷകന് നെല്ല് സംഭരണത്തിന് വായ്പയിനത്തിൽ പണം നൽകുന്ന പിആർഎസ് രീതി എത്രത്തോളം അപരിഷ്‌കൃതമാണ്. കേന്ദ്രസർക്കാരിന്റെ പണം കിട്ടുന്നത് വരെ പണം വായ്പയായി കൊടുത്ത് പിന്നീട് പണം കിട്ടുമ്പോൾ ബാങ്കിലടച്ച് കടബാധ്യത തീർക്കാം എന്നത് നടക്കുന്ന കാര്യമല്ല.

You might also like