യുഎസിൽ അനധികൃതമായി കുടിയേറുന്നവരിൽ മൂന്നാം സ്ഥാനത്ത് ഇന്ത്യക്കാരണെന്ന് സർവ്വേ
വാഷിങ്‌ടൻ : യുഎസിൽ അനധികൃതമായി കുടിയേറുന്നവരിൽ മൂന്നാം സ്ഥാനത്ത് ഇന്ത്യക്കാരണെന്ന് സർവ്വേ. ആദ്യ രണ്ട് സ്ഥാനങ്ങളിൽ മെക്സിക്കോയും എൽ സാൽവഡോറുമാണെന്ന് പ്യൂ റിസർച്ച് സെന്റർ പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 725,000 അനധികൃത കുടിയേറ്റക്കാരാണ് ഇന്ത്യയിൽ നിന്നുള്ളതായി കണക്കുകൾ പറയുന്നത്.
2021ൽ രാജ്യത്ത് അനധികൃതമായി കുടിയേറ്റം നടത്തിയവരിൽ 39 ശതമാനവും മെക്സിക്കോയിൽ നിന്നുള്ളവരാണ്. എൽ സാൽവഡോർ , ഇന്ത്യ,ഗ്വാട്ടിമാല എന്നിവയിൽ നിന്നുള്ളവരാണ് തൊട്ടുടത്ത സ്ഥാനങ്ങളിൽ. അതേസമയം, 2017 മുതൽ 2021 വരെ മെക്സിക്കോയിൽ നിന്നുള്ള അനധികൃത കുടിയേറ്റത്തിൽ വൻ കുറവ് വന്നിട്ടുണ്ട്. പക്ഷേ , മറ്റ് രാജ്യങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ എണ്ണം വർധിക്കുകയാണ്. 2022 ഒക്‌ടോബർ മുതൽ 2023 സെപ്‌റ്റംബർ വരെ 96,917 ഇന്ത്യക്കാരെ മതിയായ രേഖകളില്ലാതെ യുഎസിൽ പ്രവേശിച്ചതിന് പിടികൂടുകയോ പുറത്താക്കുകയോ പ്രവേശനം നിഷേധിക്കുകയോ ചെയ്‌തു.