ചെങ്കടലിൽ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് വാണിജ്യ കപ്പലുകൾ ഞായറാഴ്ച ആക്രമിക്കപ്പെട്ടതായി പെന്റഗൺ
വാഷിംഗ്‌ടൺ ഡി സി :ചെങ്കടലിൽ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് വാണിജ്യ കപ്പലുകൾ ഞായറാഴ്ച ആക്രമിക്കപ്പെട്ടതായി പെന്റഗൺ. “യുഎസ്എസ് കാർണി, ചെങ്കടലിലെ വാണിജ്യ കപ്പലുകൾ എന്നിവയ്ക്കെതിരായ ആക്രമണങ്ങളെക്കുറിച്ചും റിപ്പോർട്ടുകൾ വരുന്നു. യുഎസ് യുദ്ധക്കപ്പൽ ചെങ്കടലിൽ സ്വയം പ്രതിരോധത്തിനായി വെടിയുതിർത്തതായി പെന്റഗൺ അവകാശപ്പെട്ടു.
എവിടെ നിന്നാണ് വെടിവെപ്പുണ്ടായതെന്നു പ്രതിരോധ വകുപ്പ് തിരിച്ചറിഞ്ഞിട്ടില്ല. ചെങ്കടലിനെ ഏദൻ ഉൾക്കടലുമായി ബന്ധിപ്പിക്കുന്ന ബാബ് എൽ-മണ്ടേബ് കടലിടുക്കിൽ വച്ച് ആദ്യ കപ്പൽ മിസൈലും രണ്ടാമത്തേത് ഡ്രോൺ ഉപയോഗിച്ചുമാണ് ആക്രമണം നടത്തിയതെന്ന് യെമൻ സായുധ സേന ബ്രിഗേഡിയർ ജനറൽ യഹ്യ സാരി അവകാശപ്പെട്ടു.