കയറ്റുമതി നിയന്ത്രണം: യുഎഇയിൽ സവാള വില കുതിച്ചുയരുന്നു

0

ദുബൈ: ഇന്ത്യൻ സർക്കാർ സവാള കയറ്റുമതിക്ക്​ താൽകാലിക നിയന്ത്രണം ഏർപ്പെടുത്തിയതോടെ യു.എ.ഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സവാള വില കുതിച്ചുയരുന്നു. ഏതാണ്ട്​ ആറു മടങ്ങോളമാണ്​ വിലവർധന​. ഇന്ത്യയിലെ ചെറുകിട വിപണികളിൽ വിലവർധന പിടിച്ചുനിർത്താനായി അടുത്ത മാർച്ച്​ വരെയാണ് കേന്ദ്ര സർക്കാർ സവാളക്ക്​ കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്​.

കേന്ദ്ര സർക്കാർ തീരുമാനം സവാള കയറ്റുമതിയെയും കാര്യമായി ബാധിച്ചു. വിപണിയിൽ സവാള വില കുത്തനെ കൂടുന്ന സാഹചര്യത്തിൽ ബദൽമാർഗങ്ങൾ ആലോചിച്ചുവരികയാണെന്ന് യു.എ.ഇയിലെ ​ചെറുകിട വ്യവസായരംഗത്തുള്ളവർ പറഞ്ഞു. തുർക്കി, ഇറാൻ, ചൈന എന്നീ രാജ്യങ്ങളിൽ നിന്നാണ് ​ഇന്ത്യക്ക്​ ബദലായി യു.എ.ഇയിലേക്ക്​സവാള ഇറക്കുമതി ചെയ്യാറ്​. ഉപഭോക്താക്കള്‍ ഇന്ത്യൻ സവാളക്കാണ്​ മുൻഗണന നൽകുന്നത്.

You might also like