ഗസ്സയിൽ അനിശ്ചിതകാലത്തേക്ക് യുദ്ധം തുടരുന്നതിന് എതിർപ്പില്ലെന്ന് ഇസ്രായേലിനോട് അമേരിക്ക

0

ഗസ്സ സിറ്റി: സിവിലിയൻ കുരുതി പരമാവധി ഒഴിവാക്കി ഗസ്സയിൽ അനിശ്ചിതകാലത്തേക്ക് കൂടി യുദ്ധം തുടരുന്നതിന് എതിർപ്പില്ലെന്ന് ഇസ്രായേലിനോട് അമേരിക്ക. എന്നാൽ ആവശ്യമുള്ള സമയത്തിനപ്പുറം യുദ്ധം ദീർഘിപ്പിക്കരുതെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം, ബന്ദികളുടെ മോചനവും ഗസ്സയിൽ കൂടുതൽ സഹായം എത്തിക്കാനും ലക്ഷ്യമിട്ടുള്ള താൽക്കാലിക വെടിനിർത്തലിനായി ശ്രമം തുടരും. സമഗ്ര വെടിനിർത്തലിന് തയാറാകാതെ ചർച്ചക്കില്ലെന്ന നിലപാടിലാണ് ഹമാസുള്ളത്. ഗൾഫിൽ കപ്പലുകളുടെയും സേനയുടെയും സുരക്ഷക്ക് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പെന്റഗൺ അറിയിച്ചു.

You might also like