മധ്യപ്രദേശിലെ ആരാധനാലയങ്ങളിലും പൊതുസ്ഥലങ്ങളിലും അനിയന്ത്രിതമായി ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിന് നിരോധനം

0

ഭോപ്പാൽ: മധ്യപ്രദേശിലെ ആരാധനാലയങ്ങളിലും പൊതുസ്ഥലങ്ങളിലും അനിയന്ത്രിതമായി ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിന് നിരോധനം. മോഹൻ യാദവ് മധ്യപ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു ശേഷം പുറത്തിറക്കുന്ന ആദ്യ ഉത്തരവാണിത്. അനുവദനീയമായതിൽ കൂടുതൽ ശബ്ദത്തിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കരുതെന്നാണ് ഉത്തരവിലുള്ളതെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.

ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിനായി സുപ്രീംകോടതിയും ദേശീയഹരിത ട്രിബ്യൂണലും നിർദേശിച്ച പ്രത്യേക മാനദണ്ഡങ്ങൾ സംസ്ഥാനത്ത് കർശനമായി നടപ്പിലാക്കുമെന്ന് അഡീഷ്ണൽ ചീഫ് സെക്രട്ടറി (ആഭ്യന്തരം) ഡോ.രാജേഷ് രജോറ വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു. ആരാധനാലയങ്ങളിലെയും പൊതുസ്ഥലങ്ങളിലെയും ഉച്ചഭാഷിണികളുടെ ശബ്‌ദതീവ്രത പരിശോധിക്കുമെന്നും ഇതിനായി എല്ലാ ജില്ലകളിലും പ്രത്യേക ദൗത്യസംഘത്തെ നിയോഗിക്കുമെന്നും രാജേഷ് രാജോറ അറിയിച്ചു.

You might also like