പണം നൽകാത്തതിന് അമ്മയെ കൊലപ്പെടുത്തി : മൃതദേഹമടങ്ങിയ സ്യൂട്ട്കേസുമായി ട്രെയിനിൽ യാത്ര ചെയ്ത മകൻ അറസ്റ്റിൽ

0

പ്രയാഗ്‌രാജ് : ഹരിയാനയിൽ അമ്മയെ കൊലപ്പെടുത്തിയശേഷം മൃതദേഹമടങ്ങിയ സ്യൂട്ട്കേസുമായി യുപിയിലേക്ക് ട്രെയിനിൽ യാത്ര ചെയ്ത മകൻ അറസ്റ്റിൽ. ഹരിയാനയിലെ ഹിസാറിൽ താമസിക്കുന്ന കോട്ടൺ മില്ലിലെ ജീവനക്കാരിയായ പ്രതിമ ദേവിയെ (42) കൊലപ്പെടുത്തിയ മകൻ ഹിമാൻഷു (20) ആണ് പൊലീസ് പിടിയിലായത്. ഈ മാസം 13നായിരുന്നു സംഭവം.

അമ്മയോട് അയ്യായിരം രൂപ ഹിമാൻഷു ആവശ്യപ്പെട്ടിരുന്നു. ഇതു നൽകാൻ സാധിക്കില്ലെന്ന് പ്രതിമ ദേവി പറഞ്ഞതോടെ തർക്കമായി. തുടർന്ന് പ്രതിമയെ ഹിമാൻഷു കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇതേദിവസം വൈകിട്ട് മൃതദേഹം സ്യൂട്ട്കേസിലാക്കി ട്രെയിൻ മാർഗം യുപിയിലെ പ്രയാഗ്‌രാജിൽ എത്തി. മൃതദേഹം സംഗമിൽ ഉപേക്ഷിക്കാനായിരുന്നു ഹിമാൻഷുവിന്റെ പദ്ധതിയെന്ന് പൊലീസ് പറഞ്ഞു.

You might also like