മൊസാദിനെ ഭയന്ന് മൊബൈല്‍ പോലും ഉപേക്ഷിച്ച് ഖത്തറില്‍ നിന്ന് രക്ഷപെട്ട് ഹമാസ് നേതാക്കള്‍ ; എവിടെ പോയാലും രക്ഷയില്ലെന്ന് ഇസ്രായേല്‍ സെക്യൂരിറ്റി ഏജൻസി
ടെല്‍ അവീവ് : ഇസ്രായേലിന്റെ ചാരസംഘടന മൊസാദിനെ ഭയന്ന് ഹമാസ് ഉദ്യോഗസ്ഥര്‍ ഖത്തര്‍ വിട്ടതായി റിപ്പോര്‍ട്ട് . സെല്‍ഫോണുകള്‍ ഉപേക്ഷിച്ചാണ് പലരും രക്ഷപെട്ടിരിക്കുന്നത് .
ഖത്തറില്‍ ഒരിടത്തും തങ്ങള്‍ സുരക്ഷിതരായിരിക്കില്ലെന്ന് മനസിലായതിനെ തുടര്‍ന്നാണ് ഖത്തറില്‍ താമസിച്ചിരുന്ന നേതാക്കള്‍ രാജ്യം വിട്ടത് . സെല്‍ഫോണുകള്‍ ഉള്‍പ്പെടെയുള്ള ആശയവിനിമയങ്ങള്‍ വിച്ഛേദിച്ച് നിരവധി ഹമാസ് നേതാക്കള്‍ അടുത്തിടെ ഖത്തര്‍ വിട്ടിരുന്നു.