നവകേരള സദസ്സ് ഇന്നു കൊട്ടാരക്കരയിൽ

0

കൊട്ടാരക്കര : കൊല്ലം ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഞായറാഴ്ച കൊട്ടാരക്കരയിൽ ഇടവേളയില്ലാതെ പെയ്ത മഴ തിങ്കളാഴ്ചയും തുടരുമോയെന്ന ആശങ്കയിലാണ് നവകേരള സദസ്സ് സംഘാടകർ. മുഖ്യമന്ത്രിയും മന്ത്രിമാരും കൊട്ടാരക്കരയിലെത്തുമ്പോൾ ഇരുപതിനായിരത്തിലധികം ജനങ്ങൾ പങ്കെടുക്കുന്ന സദസ്സാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

മാർത്തോമ ജൂബിലി മന്ദിരം ഗ്രൗണ്ടിൽ പന്തലിന്റെയും വേദിയുടെയും നിർമാണം ഞായറാഴ്ച രാത്രിയോടെ പൂർത്തിയായി. പരമാവധി ഏഴായിരം പേർക്കിരിക്കാവുന്ന ക്രമീകരണങ്ങളാണ് പന്തലിലുള്ളത്. ജൂബിലി മന്ദിരം ഓഡിറ്റോറിയത്തിലെ മുകൾനിലയിൽ രാവിലെ ഒൻപതിന് നടത്തുന്ന പ്രഭാത സദസ്സിൽ കൊട്ടാരക്കര, കുന്നത്തൂർ, പുനലൂർ, പത്തനാപുരം മണ്ഡലങ്ങളിൽ നിന്നായി 200 പേർ പങ്കെടുക്കും. താഴത്തെനിലയിലാണ് പ്രഭാതഭക്ഷണം ഒരുക്കിയിരിക്കുന്നത്.
You might also like