ഇസ്രയേൽ ഗാസയിലെങ്ങും ആക്രമണം ശക്തമാക്കി.

0

ജറുസലം ∙ ഹമാസ് ബന്ദികളാക്കിയവരുടെ മോചനത്തിനു ഖത്തർ പുതിയ സമാധാനശ്രമം നടത്തുന്നതിനിടെ ഇസ്രയേൽ ഗാസയിലെങ്ങും ആക്രമണം ശക്തമാക്കി. 40 പേർ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒട്ടേറെ പേർക്കു പരുക്കേറ്റു. വാർത്താ വിനിമയ ബന്ധം പൂർണമായും തകർന്നതിനാലും മിസൈൽ ആക്രമണം തുടരുന്നതിനാലും പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ പോലും കഴിയുന്നില്ലെന്ന് റെഡ് ക്രെസന്റ് അധികൃതർ പറഞ്ഞു. ഖാൻ യൂനുസ് പട്ടണം നിയന്ത്രണത്തിലായതായി ഇസ്രയേൽ സേന അറിയിച്ചു.

You might also like