കൊല്ലത്ത് ഒരു കുടുംബത്തിലെ മൂന്നുപേർ വീട്ടിനുള്ളിൽ മരിച്ച നിലയിൽ

0

കൊല്ലം: ഒരു കുടുംബത്തിലെ മൂന്നുപേരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കുണ്ടറ കേരളപുരത്താണ് സംഭവം. കൊപ്പാറ പ്രിന്റിംഗ് പ്രസ് ഉടമ രാജീവ്, ഭാര്യ ആശ, മകൻ മാധവ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പത്തോടെയാണ് സംഭവം. രാജീവിനെയും ഭാര്യയെയും കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലും മകൻ മാധവ് കിടക്കയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലുമാണ് കണ്ടത്.

രണ്ടു വർഷമായി കേരളപുരത്ത് വാടകവീട്ടിലായിരുന്നു ഇവരുടെ താമസം. കുടുംബത്തിന് കടബാദ്ധ്യതയുണ്ടെന്നാണ് വിവരം. കൊല്ലത്ത് പ്രിന്റിംഗ് പ്രസ് നടത്തിവരികയായിരുന്നു രാജീവ്. ഇത് കൊല്ലത്ത് നിന്ന് കേരളപുരത്തേയ്ക്ക് മാറ്റിയിരുന്നു. രാജീവ് പ്രസിൽ എത്താത്തതിനെ തുടർന്ന് ജീവനക്കാർ ഫോണിൽ വിളിച്ചു.

എന്നാൽ കൂറെ നേരം വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനെ തുടർന്നാണ് ജീവനക്കാർ വീട്ടിലെത്തിയത്. ഗേറ്റ് പൂട്ടിയ നിലയിലും വീട്ടിന്റെ വാതിൽ തുറന്നിട്ട നിലയിലുമായിരുന്നു. പിന്നീട് അകത്ത് കയറി നോക്കിയപ്പോഴാണ് മൂന്നുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുകയാണ്.

You might also like