_ഒരു നുള്ള് കായത്തിലുണ്ട് നിരവധി ഗുണങ്ങൾ_
_വായുകോപം തടയാൻ മികച്ച പ്രതിവിധി_
_ആർത്തവ വേദന കുറയ്ക്കാനും കായം മതി_
ഇംഗ്ലീഷിൽ അസഫോയിറ്റിഡ എന്നറിയപ്പെടുന്ന കായം ഭക്ഷണത്തിന്റെ രുചി വർദ്ധിപ്പിക്കുവാൻ നമ്മുടെ വീടുകളിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. പക്ഷേ ഈ പ്രിയപ്പെട്ട സുഗന്ധവ്യഞ്ജനത്തിന് ഒന്നിലധികം ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്ന കാര്യം പലർക്കും അറിയില്ല. ഇന്ത്യൻ ഭക്ഷണവിഭവങ്ങൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു സുഗന്ധവ്യഞ്ജനമാണ് കായം. കാരണം ഇതിന് ഏതൊരു വിഭവത്തിനും അതിശയകരമായ സൗരഭ്യവാസനയും സ്വാദും നൽകാൻ കഴിയും. എന്നിരുന്നാലും, ഇതുകൂടാതെ, ഭക്ഷണത്തിൽ കായം ചേർക്കുന്നത് നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തെ പരിപാലിക്കും. ഇന്ത്യൻ ഭക്ഷണങ്ങളിൽ സാധാരണയായി മസാലകളും എണ്ണകളും കൂടുതലാണ്, ഇത് നമ്മുടെ ദഹനവ്യവസ്ഥയ്ക്ക് അത്ര സുഖകരമല്ല. ഇത് മൂലമുള്ള പ്രശ്നം ലഘൂകരിക്കാൻ ഒരു നുള്ള് കായം ചേർക്കുന്നത് നല്ലതാണ്.
കായം നൽകുന്ന ആരോഗ്യ ഗുണങ്ങൾ ഇതാ
1. വായുകോപം തടയുന്നതിന് കായത്തിനെക്കാൾ മികച്ചതായി വേറൊന്നുമില്ല
ദഹനക്കേട്, വായുകോപം, ശരീരത്തിൽ വെള്ളം വെള്ളം കെട്ടിക്കിടക്കൽ എന്നിവയുടെ ഫലമായി നമ്മുടെ വയർ വീർക്കുന്നത് സാധാരണമാണ്. കായത്തിൽ അടങ്ങിയിട്ടുള്ള ആന്റിസ്പാസ്മോഡിക്, ആൻറി ഇൻഫ്ലമേറ്ററി സവിശേഷതകളുടെ സഹായത്താൽ, ഇത് നിങ്ങളുടെ ദഹനപ്രശ്നങ്ങൾക്ക് ഒരു മികച്ച പരിഹാരമാണ്.
2. ശ്വസന പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് ഇത് വളരെ മികച്ചതാണ്
ജേർണൽ ഓഫ് ട്രെഡീഷണൽ ആൻഡ് കോംപ്ലിമെന്ററി മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ, ആന്റിമൈക്രോബയൽ ഗുണങ്ങൾ കായത്തിൽ അടങ്ങിയിട്ടുണ്ട് എന്ന് അറിയപ്പെടുന്നു, ഇത് ശ്വാസകോശത്തെ രോഗകാരികളിൽ നിന്ന് സംരക്ഷിക്കുവാൻ സഹായിക്കുന്നു.
3. അസിഡിറ്റി ഒഴിവാക്കാൻ കായം സഹായിക്കും
കായത്തിന് ദഹനത്തെ സഹായിക്കാൻ കഴിയുമെന്ന് മാത്രമല്ല, അതിന്റെ ക്ഷാര സ്വഭാവം കാരണം ആസിഡ് റിഫ്ലക്സ് ഒഴിവാക്കാനും ഇത് ഫലപ്രദമാണ്.
4. സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും
ഇത് നിങ്ങളെ ആശ്ചര്യപ്പെടുത്തിയേക്കാം, കായം സമ്മർദ്ദം അകറ്റുവാൻ ഫലപ്രദമാണെന്ന് കണക്കാക്കപ്പെടുന്നു. സമ്മർദ്ദം കുറയ്ക്കുന്നതിലൂടെ, വന്ധ്യത മുതൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ വരെയുള്ള മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ ഇത് നിങ്ങളെ സഹായിക്കും.
5. ആർത്തവ വേദനയ്ക്ക് ആശ്വാസം പകരും
ഈ സുഗന്ധവ്യഞ്ജനം അടിവയറ്റിലെ പേശികളെ സുഗമമാക്കാൻ സഹായിക്കുന്നു. അതിലൂടെ ആർത്തവ സമയത്ത് ഉണ്ടാകുന്ന വയറുവേദന കുറയ്ക്കുന്നു.
6. ചുമ, ജലദോഷം, തൊണ്ടവേദന എന്നിവയ്ക്ക് ഇത് മികച്ചതാണ്
ആന്റി – അലർജിൻ ഗുണങ്ങളാണ് ഈ ആനുകൂല്യത്തിന് പിന്നിലെ പ്രധാന കാരണം! ഇത് അടിസ്ഥാനപരമായി വൈറസിന്റെ വളർച്ചയെ തടസ്സപ്പെടുത്തുകയും പനിയിൽ നിന്ന് നിങ്ങളെ പരിരക്ഷിക്കുകയും ചെയ്യുന്നു.
7. നിങ്ങളുടെ മുടിക്ക് കായം മികച്ചതാണ്
മുടിയുടെ കാര്യത്തിൽ വീട്ടുവൈദ്യങ്ങളിൽ നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് തീർച്ചയായും കായം ഒന്ന് പരീക്ഷിച്ചുനോക്കാം. ഇത് നിങ്ങളുടെ മുടിക്കും ശിരോചർമ്മത്തിനും വളരെ ഫലപ്രദമായി പ്രവർത്തിക്കുന്നു. തൈര്, തേൻ തുടങ്ങിയ മറ്റ് ചേരുവകളുമായി ഇത് ചേർത്ത് മുടിയിൽ പ്രയോഗിക്കുന്നതിലൂടെ കൂടുതൽ നേരം തലയിൽ ഈർപ്പം നിലനിർത്താൻ സാധിക്കുന്നു
8. നിങ്ങളുടെ ചർമ്മത്തിന്റെ ഉത്തമസുഹൃത്താണ് കായം
ആൻറി ഓക്സിഡൻറുകളാൽ സമ്പന്നമാണ് കായം. ഫ്രീ റാഡിക്കലുകളുടെ പ്രവർത്തനത്തിനെതിരെ പോരാടുന്നതിന് ആന്റിഓക്‌സിഡന്റുകൾ നമ്മുടെ ശരീരത്തെ എങ്ങനെ സഹായിക്കുന്നുവെന്ന് നമുക്കെല്ലാവർക്കും അറിയാം. അതിനാൽ, നിങ്ങളുടെ വീട്ടിൽ തന്നെ തയ്യാറാക്കുന്ന ഫെയ്സ് പാക്കുകളിൽ ഒരു നുള്ള് കായം നിങ്ങൾക്ക് ചേർക്കാം.
അതിന്റെ സൗരഭ്യവാസനയേക്കാൾ ഉപരിയായി കൂടുതൽ കാര്യങ്ങൾക്ക് നിങ്ങൾക്ക് കായം ഉൾപ്പെടുത്താൻ സാധിക്കുമെന്ന് ഇപ്പോൾ വ്യക്തമായില്ലേ? ഇനി അത് പ്രയോഗത്തിൽ വരുത്തൂ!