പിഎച്ച്‌ഡിയും നാല് ബിരുദാനന്തര ബിരുദവും; ജീവിക്കാനായി പച്ചക്കറി വില്‍പ്പന

0

നാല് ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും ഉണ്ടായിരുന്നിട്ടും പഞ്ചാബ് സ്വദേശിയായ ഡോ. സന്ദീപ് സിങ് (39) പച്ചക്കറി വിറ്റാണ് ഉപജീവനം കണ്ടെത്തുന്നത്.
പാട്യാലയിലെ പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രൊഫസറായി 11 വര്‍ഷത്തോളം സന്ദീപ് ജോലി ചെയ്തിരുന്നു. പക്ഷേ കൃത്യ സമയത്ത് ശമ്പളം ലഭിക്കാത്തതും, ശമ്പളത്തില്‍ ഉണ്ടാകുന്ന കുറവും സന്ദീപിന്റെ ജീവിതം പരുങ്ങലിലാക്കി. തുടര്‍ന്ന് അദ്ദേഹം ആ ജോലി ഉപേക്ഷിക്കുകയും പച്ചക്കറി വില്‍പ്പന ആരംഭിക്കുകയും ചെയ്തു. തന്റെ കുടുംബത്തിന്റെ നിലനില്‍പ്പിന് വേണ്ടിയാണ് കരാര്‍ അടിസ്ഥാനത്തില്‍ ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചതെന്നും പച്ചക്കറി വില്‍പ്പന ആരംഭിച്ചതെന്നും സന്ദീപ് പറയുന്നു.

പഞ്ചാബിയിലും, ജേര്‍ണലിസത്തിലും, പൊളിറ്റിക്കല്‍ സയന്‍സിലും ഉള്‍പ്പെടെ ബിരുദാനന്തര ബിരുദവും നിയമത്തില്‍ പിഎച്ച്ഡിയുമുള്ള സന്ദീപ് ഇപ്പോഴും തന്റെ പഠനം തുടരുന്നുണ്ട്.

You might also like