അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ 2025 ജനുവരി 27 മുതൽ ഫെബ്രുവരി 2 വരെ പറന്തലിൽ
അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ 2025 ജനുവരി 27 മുതൽ ഫെബ്രുവരി 2 വരെ പറന്തൽ എ ജി കൺവൻഷൻ സെൻ്ററിൽ നടക്കും. ജനുവരി 27 ന് വൈകിട്ട് 6 ന് നടക്കുന്ന പ്രാരംഭ സമ്മേളനത്തിൽ സഭാ സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ ഉദ്ഘാടനം ചെയ്യും.ഞായറാഴ്ച പൊതുസഭായോഗത്തോടും കർതൃമേശയോടും കൂടെ കൺവൻഷൻ സമാപിക്കും. ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വിവിധ സമ്മേളനങ്ങൾ നടക്കും. ദിവസവുംവൈകിട്ട് 6 മുതൽ 9 വരെപൊതുയോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നു. അനുഗൃഹീത ദൈവദാസന്മാർ പ്രഭാഷകരായെത്തിച്ചേരും. എ ജി ക്വയർ ഗാനശുശ്രുഷ നയിക്കും.