മേരിലാൻഡിൽ ഭക്ഷ്യവിഷബാധ; 46 പേർ ചികിത്സയിൽ
മേരിലാൻഡ് : മേരിലാൻഡിൽ 46 പേർക്ക് ഭക്ഷ്യവിഷബാധ. തിങ്കളാഴ്‌ച വൈകിട്ട് 3:45ന് ബാൾട്ടിമോറിനടുത്ത്, സഹപ്രവർത്തകൻ തയാറാക്കിയ ഭക്ഷണം കഴിച്ച 46 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായ് അധികൃതർ അറിയിച്ചു. സംഭവത്തിൽ ഹോവാർഡ് കൗണ്ടി ഹെൽത്ത് ഡിപ്പാർട്ട്‌മെന്റും മേരിലാൻഡ് ആരോഗ്യ വകുപ്പും അന്വേഷണം ആരംഭിച്ചു. രോഗികളുടെ നില ആശ്വാസകരമാണെന്ന് അധികൃതർ അറിയിച്ചു