20,800 കോടിയുടെ വമ്പൻ പദ്ധതി പ്രഖ്യാപിച്ച് യു.എ.ഇ പ്രധാനമന്ത്രി

0

ദുബൈ: ജനങ്ങളുടെ സാമൂഹികക്ഷേമം ലക്ഷ്യമിട്ട്​ 20,800 കോടിയുടെ വമ്പൻ പദ്ധതി പ്രഖ്യാപിച്ച്​ യു.എ.ഇ വൈസ്​ പ്രസിഡന്‍റും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്ബിൻ റാശിദ്​ ആൽ മക്തൂം. ‘ദുബൈ സോഷ്യൽ അജണ്ട 33’ എന്ന്​ പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ പത്തു വർഷത്തിനുള്ളിൽ സ്വദേശി കുടുംബങ്ങളുടെ എണ്ണം രണ്ട്​ മടങ്ങ്​ വർധിപ്പിക്കുകയാണ്​ ലക്ഷ്യം.

ദുബൈയുടെ ഭരണം ഏറ്റെടുത്തതിന്‍റെ വാർഷിക ദിനമായ ജനുവരി നാലിന്​ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടാണ് ശൈഖ് ​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്തൂം പദ്ധതി പ്രഖ്യാപിച്ചത്​. ദുബൈ ഭരണാധികാരി എന്ന നിലയിൽ ജനുവരി നാലിന്​ ശൈഖ് മുഹമ്മദ് 18 വർഷം പൂർത്തിയാവുകയാണ്​.

You might also like