കേരളത്തിലെ ഏറ്റവും വലിയ ഡയാലിസിസ് ബ്ലോക്ക് പ്രവർത്തനം ഇന്ന് മുതൽ

0

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ ഡയാലിസിസ് ബ്ലോക്ക് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് മന്ത്രി പി രാജീവ്. നൂതന സംവിധാനങ്ങളോട് കൂടിയ പുതിയ ഡയാലിസിസ് ബ്ലോക്ക് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. 54 ഡയാലിസിസ് മെഷീനുകള്‍ക്കൊപ്പം 54 കൗച്ചുകള്‍, മള്‍ട്ടി പാരമോണിറ്ററുകള്‍, ആറ് നഴ്‌സിംഗ് സ്റ്റേഷനുകള്‍, മൂന്ന് ഹെല്‍പ് ഡെസ്‌കുകള്‍, 12 സ്‌ക്രബ്ബ് ഏരിയകള്‍, 300 ഡയലൈസറുകള്‍, സ്റ്റോര്‍ റൂം തുടങ്ങി എല്ലാം കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ടെന്ന് പി രാജീവ് വ്യക്തമാക്കി.

‘കിടക്കയും ബെഡ് സൈഡ് ലോക്കറും കാര്‍ഡിയാക് ടേബിളും മോണിറ്ററും ഡയാലിസിസ് മെഷീനും അടങ്ങുന്നതാണ് ഒരു യൂണിറ്റ്. മൂന്ന് റോട്ടറി ക്ലബ്ബുകളുടെയും കൊച്ചിന്‍ ഷിപ്യാര്‍ഡിന്റെയും സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചാണ് യൂണിറ്റുകള്‍ സജ്ജമാക്കിയത്. ലിഫ്റ്റും കേന്ദ്രീകൃത എസി സംവിധാനവും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചാണ് ഒരുക്കിയത്.’ ഒപ്പം കെട്ടിട നിര്‍മ്മാണത്തില്‍ ആശുപത്രിയുടെ തനത് വികസനഫണ്ടില്‍ നിന്നും ഹൈബി ഈഡന്‍ എം.എല്‍.എയായിരുന്ന ഘട്ടത്തിലെ എംഎല്‍എ ഫണ്ടില്‍ നിന്നും സഹായം ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി രാജീവ് വ്യക്തമാക്കി.

You might also like