നൈട്രജൻ വധശിക്ഷ വലിയ ക്രൂരത ; അലബാമ സ്റ്റേറ്റിനെതിരെ വിമർശനവുമായി ലോകരാജ്യങ്ങൾ

0

അമേരിക്ക : ഏറെ ചർച്ച ചെയ്യപ്പെട്ട നൈട്രജൻ വാതകം ഉപയോ​ഗിച്ചുള്ള വധശിക്ഷ ക്രൂരതയെന്ന് ഒരുവിഭാ​ഗം. വധശിക്ഷ നടപ്പാക്കിയ അലബാമ സ്റ്റേറ്റിനെതിരെ വൈറ്റ്ഹൗസും യുറോപ്യൻ യൂണിയനും രം​ഗത്തെത്തി. കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട കെന്നത്ത് യൂജിൻ സ്മിത്തിനെയാണ് കഴിഞ്ഞ ദിവസം നൈട്രജൻ മാസ്ക് ധരിപ്പിച്ച് വധശിക്ഷക്ക് വിധേയമാക്കിയത്. രണ്ട് മുതൽ ആറ് മിനിറ്റുവരെ സ്മിത്ത് ശ്വാസം കിട്ടാതെ മരണക്കിടയിൽ പിടഞ്ഞുവെന്നും 22 മിനിറ്റ് എടുത്താണ് വധശിക്ഷ നടപ്പാക്കിയതെന്നും അദ്ദേഹത്തിൻ്റെ ആത്മീയ ഉപദേഷ്ടാവ് റെവറൻ്റ് ജെഫ് ഹുഡ് വ്യക്തമാക്കി.

You might also like