എ​ല്ലാ സാ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളും കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പ​രി​ശോ​ധി​ക്കും; വാര്‍ത്ത വ്യാജം

0

ന്യൂ​ഡ​ല്‍​ഹി: മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ല്‍ എ​ല്ലാ സാ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളും കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പ​രി​ശോ​ധി​ക്കു​മെ​ന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജം. വാര്‍ത്തക്ക് പിന്നാലെ ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​ന്‍ പ്ര​ശാ​ന്ത് പ​ട്ടേ​ല്‍ ഉം​റാ​വു ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പ്ര​മു​ഖര്‍. ഈ ​വ്യാ​ജ സ​ന്ദേ​ശം പ​ങ്കു​വ​ച്ചി​രുന്നു. എ​ല്ലാ സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളും മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ല്‍ മൊ​ബൈ​ല്‍ ഫോ​ണു​ക​ളി​ലൂ​ടെ സ​ര്‍​ക്കാ​ര്‍ പ​രി​ശോ​ധി​ക്കും. ഇ​തി​നെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും ഉം​റാ​വു ട്വീ​റ്റ് ചെ​യ്തു.

എ​ന്നാ​ല്‍, ഇ​ത്ത​ര​ത്തി​ല്‍ നി​ര്‍​ദേ​ശ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു. പി​ഐ​ബി വ​സ്തു​താ പ​രി​ശോ​ധ​നാ വി​ഭാ​ഗം ഇ​ത് വ്യാ​ജ​പ്ര​ച​ര​ണ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി. പു​തി​യ മാ​ര്‍​ഗ​രേ​ഖ അ​നു​സ​രി​ച്ച്‌ സ​ര്‍​ക്കാ​രോ കോ​ട​തിയോ ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ അ​ധി​ക്ഷേ​പ​ക​ര​മാ​യ ഒ​രു സ​ന്ദേ​ശ​മോ ട്വീ​റ്റോ ആ​ദ്യം ആ​രാ​ണ് പ​ങ്ക് വ​ച്ച​തെ​ന്ന് വ്യ​ക്ത​മാ​ക്കാ​ന്‍ ട്വി​റ്റ​ര്‍, വാ​ട്സ് ആ​പ്, സി​ഗ്ന​ല്‍, ഫേ​സ് ബു​ക്ക് എ​ന്നി​വ ഉ​ള്‍​പ്പ​ടെ​യു​ള്ള സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ള്‍ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

You might also like