22 അവശ്യവസ്‌തുക്കളുടെ വില നിരീക്ഷിക്കാന്‍ മൊബൈല്‍ ആപ്പ്

0

ന്യൂഡല്‍ഹി : അരി, ഗോതമ്ബ്, പയര്‍ വര്‍ഗങ്ങള്‍, പഞ്ചസാര, പാല്‍, ചായ, ഉപ്പ്, ഉരുളക്കിഴങ്ങ്, സവാള, തക്കാളി എന്നിവയുള്‍പ്പെടെ 22 അവശ്യവസ്തുക്കളുടെ വില നിരീക്ഷിക്കാനും വിശകലനം ചെയ്യാനുമുള്ള ഇന്ത്യ മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറായി.

വിവിധ സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ വകുപ്പുകളിലെ, വില റിപ്പോര്‍ട്ട് ചെയ്യുന്ന 127 കേന്ദ്രങ്ങളില്‍ നിന്ന്, ചില്ലറ – മൊത്ത വില്‍പ്പന വിലകളെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ അപ്ലിക്കേഷനില്‍ ലഭിക്കും. വിലകളില്‍ ഏറ്റക്കുറച്ചിലുണ്ടാകുമ്ബോഴും അടിയന്തര സാഹചര്യങ്ങളിലും, വില നിയന്ത്രിക്കുന്നതിന് ആവശ്യമെങ്കില്‍ കരുതല്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കുന്നതിനും, കയറ്റുമതി-ഇറക്കുമതി നയം സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുന്നതിനുമാണിത്. വില റിപ്പോര്‍ട്ടിംഗ് കേന്ദ്രങ്ങള്‍ ദിനംപ്രതി വിലകള്‍ ശേഖരിക്കുന്ന കടകളുടെ പേരും വിലാസവും പോലുള്ള വിശദാംശങ്ങള്‍ നല്‍കണം

You might also like