ആരോഗ്യ ഗുണങ്ങളില്‍ കേമന്‍ ബ്ലൂ ടീ

0

ഗ്രീന്‍ ടീയും കട്ടന്‍ ചായയും എല്ലാം നാം സാധാരണ കുടിക്കുന്നതാണ് എന്നാല്‍ നീലച്ചായയോ? രുചി മാത്രമല്ല, ആരോഗ്യ ഗുണങ്ങളാലും സമ്ബന്നമാണ് ബ്ലൂ ടീ. എന്താണ് നീലച്ചായ എന്നറിയാം.

നീല ശംഖു പുഷ്‌പത്തില്‍ നിന്നാണ് നീലച്ചായ ഉണ്ടാക്കുന്നത്. ശംഖു പുഷ്പം ഉണക്കിയതും ഫ്രഷ് പൂക്കളും ചായ ഉണ്ടാക്കാന്‍ ഉപയോഗിക്കാം. നീലച്ചായയ്ക്ക് പര്‍പ്പിള്‍ നിറം വേണമെങ്കില്‍ അല്പ്പം ചെറു നാരങ്ങാ നീരും ചേര്‍ക്കാം.

ഗ്രീന്‍ ടീയെക്കാള്‍ വളരെയധികം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയതാണ് നീലച്ചായ. പ്രായമാകലിനെ തടയാനും നീലച്ചായയ്ക്കു കഴിവുണ്ട്. സമ്മര്‍ദമകറ്റാനും നീലച്ചായ സഹായിക്കും. മുടി വളര്‍ച്ചയ്ക്കും ചര്‍മത്തിന്റെ ആരോഗ്യത്തിനും മികച്ചതാണ് ബ്ലൂ ടീ. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതോടൊപ്പം ടൈപ്പ് 1 പ്രമേഹം തടയാനുള്ള കഴിവും നീലച്ചായയ്ക്കുണ്ട്.

ശരീരത്തിന്റെ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തി രോഗപ്രതിരോധശക്തിയേകുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു. രക്തചംക്രമണം വര്‍ധിപ്പിച്ച്‌ ഹൃദ്രോഗസാധ്യത കുറയ്ക്കുന്നു.

You might also like