പ്രതിരോധ മേഖലയിൽ 84,560 കോടി രൂപയുടെ ഇടപാടിന് കേന്ദ്ര സർക്കാർ അംഗീകാരം
ഡൽഹി : പ്രതിരോധ മേഖലയിൽ 84,560 കോടി രൂപയുടെ ഇടപാടിന് കേന്ദ്ര സർക്കാർ അംഗീകാരം. പുതിയ വലിയ പദ്ധതികള്‍ നടപ്പാക്കാൻ ലക്ഷ്യമിട്ടാണ് 84560 കോടിയുടെ ഇടപാടിന് അംഗീകാരം നല്‍കിയത്. കര, വായു, നാവിക സേനകൾക്കും കോസ്റ്റ് ഗാർഡിനും പുതിയ ആയുധങ്ങളും ഉപകരണങ്ങളും വാങ്ങാനാണ് ഇടപാട്. വായുവിൽ നിന്ന് തന്നെ ഇന്ധനം നിറക്കുന്നതിനുള്ള കൂടുതൽ വിമാനങ്ങൾ , മീഡിയം റേഞ്ച് നിരീക്ഷണ സംവിധാനം എന്നിവ ഉള്‍പ്പടെ അത്യാധുനിക പ്രതിരോധ ഉപകരണങ്ങളും മറ്റു സംവിധാനങ്ങളും വാങ്ങാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. ഭൂരിപക്ഷവും ഇന്ത്യൻ കമ്പനികള്‍ക്കാണ് കരാര്‍ ലഭിച്ചിരിക്കുന്നതെന്നതാണ് മറ്റൊരു സവിശേഷത.