സമുദ്രത്തിലെ മാറ്റങ്ങളും മേഘങ്ങളുടെ സഞ്ചാരവും ഇനി എളുപ്പത്തില്‍ മനസിലാക്കാം; ഇന്‍സാറ്റ് 3 ഡിഎസ് ഉപഗ്രഹ വിക്ഷേപണം ഇന്ന്

0

ശ്രീഹരിക്കോട്ട: കാലാവസ്ഥാ വ്യതിയാനത്തിലെ മാറ്റങ്ങള്‍ നിരീക്ഷിക്കാനുള്ള അത്യാധുനിക ഉപഗ്രഹമായ ഇന്‍സാറ്റ് 3 ഡിഎസ് വിക്ഷേപണം ഇന്ന് നടക്കും. സമുദ്രത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളും മേഘങ്ങളുടെ സഞ്ചാരവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മനസിലാക്കാന്‍ ഈ ഉപഗ്രഹം നല്‍കുന്ന വിവരങ്ങള്‍ സഹായകരമാകും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് ഇന്ന് വൈകുന്നേരം 5.35 ന് ജിഎസ്എല്‍വി എഫ്-14 വിക്ഷേപണ വാഹനത്തിലാണ് വിക്ഷേപണം നടത്തുന്നത്.

കാലാവസ്ഥാ നിരീക്ഷണം, വാര്‍ത്താ വിനിമയം, ടെലിവിഷന്‍ സംപ്രേഷണം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഇന്ത്യ വികസിപ്പിച്ച ഇന്ത്യന്‍ നാഷണല്‍ സാറ്റലൈറ്റ് (ഇന്‍സാറ്റ്) ശ്രേണിയിലെ ഏറ്റവും പുതിയ ഉപഗ്രഹമാണ് ഇന്‍സാറ്റ് മൂന്ന് ഡിഎസ്.

കൂടാതെ കാലാവസ്ഥ പ്രവചനത്തിനും, പ്രകൃതി ദുരന്തങ്ങളുടെ മുന്നറിയിപ്പിനും ഇത് സഹായകരമാകും. മേഘങ്ങളുടെ സഞ്ചാരവും സമുദ്രത്തിലെ മാറ്റങ്ങളും മനസിലാക്കാനും ഇന്‍സാറ്റ് 3ഡിഎസ് നല്‍കുന്ന വിവരങ്ങളിലൂടെ സാധിക്കും. ജിഎസ്എല്‍വിയുടെ പതിനാറാം ദൗത്യമാണ് ഈ വിക്ഷേപണം.

You might also like