ഗസ്സയിലെ വെടിനിർത്തൽ; യു.എൻ പ്രമേയം മൂന്നാം തവണയും വീറ്റോ ചെയ്​ത്​ അമേരിക്ക

0

ജറുസലെം: ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള യു.എൻ രക്ഷാസമിതി പ്രമേയം മൂന്നാം തവണയും അമേരിക്ക വീറ്റോ ചെയ്തു. ബന്ദിമോചനം മുൻനിർത്തിയുള്ള താൽക്കാലിക വെടിനിർത്തലിന്​ ശ്രമം തുടരുമെന്ന് അമേരിക്ക പറഞ്ഞു. ഇസ്രായേലിന്‍റെ വംശഹത്യക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ വാദം തുടരുകയാണ്. വടക്കൻ ഗസ്സയിൽ യു.എൻ സാഹയവിതരണവും നിലച്ചു. ജെനിൻ അഭയാർഥി ക്യാമ്പിനു നേരെയും ഇസ്രായേൽ സൈന്യത്തിന്‍റെ ആക്രമണമുണ്ടായി.

ഗസ്സയിൽ അടിയന്തര മാനുഷിക ഇടപെടൽ മുൻനിർത്തി യു.എൻ രക്ഷാസമിതിയിൽ അൾജീരിയ അവതരിപ്പിച്ച പ്രമേയം അമേരിക്ക വീറ്റോ ചെയ്​തു. ഉപാധിരഹിത ​വെടിനിർത്തൽ ഹമാസിന്​ ഗുണം ചെയ്യുമെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ അമേരിക്കൻ നീക്കം. മൂന്നാം തവണയും രക്ഷാസമിതി പ്രപ്രമേയം വീറ്റോ ചെയ്​ത അമേരിക്കൻ നീക്കത്തിനെതിരെ പ്രതിഷേധം ശക്​തമാണ്​. തികച്ചും സങ്കടകരമാണ്​ വീറ്റോ നടപടിയെന്ന്​ ഖത്തർ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ പ്രതികരിച്ചു. ഗസ്സയിൽ താൽക്കാലിക വെടിനിർത്തലിനു വേണ്ടി സ്വന്തം നിലക്ക്​ പ്രമേയവുമായി മുന്നോട്ടു പോകുമെന്ന്​ അമേരിക്ക അറിയിച്ചു. യു.എൻ രക്ഷാസമിതിയുടെ നിർദേശങ്ങൾ തള്ളുന്നതായി ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു. ഹമാസിനെ തുരത്തും വരെ ആക്രമണം അവസാനിപ്പിക്കില്ലെന്നും നെതന്യാഹു പ്രതികരിച്ചു.

You might also like