ചൈനയിൽ ശക്തമായ മഞ്ഞുവീഴ്ച
ബീജിംഗ്: തലസ്ഥാനമായ ബീജിംഗ് അടക്കം തെക്കൻ ചൈനയിലെമ്പാടും ശക്തമായ മഞ്ഞുവീഴ്ച. പ്രതീക്ഷിച്ചതിലും അപ്പുറം മഞ്ഞുവീഴ്ചയുണ്ടായതോടെ ഏതാനും ഹൈവേകൾ അടച്ചു. വെള്ളിയാഴ്ച വരെ മേഖലയിലെ ശരാശരി താപനിലയിൽ 6 മുതൽ 12 ഡിഗ്രി സെൽഷ്യസ് വരെ താഴ്ചയുണ്ടാകാമെന്നതിനാൽ ഏറ്റവും ഉയർന്ന മുന്നറിയിപ്പായ ഓറഞ്ച് അലേട്ട് അധികൃതർ പ്രഖ്യാപിച്ചു. ഇന്നലെ ഏകദേശം പൂജ്യം ഡിഗ്രി സെൽഷ്യസ് താപനിലയാണ് തെക്കൻ ചൈനയിൽ പലയിടത്തും രേഖപ്പെടുത്തിയത്. ഗ്വിഷൂ, ഗ്വാംഷീ, ജിയാംഗ്ഷീ തുടങ്ങിയ മേഖലകളിൽ തിങ്കളാഴ്ച വരെ ശക്തമായ മഞ്ഞുവീഴ്ചയുണ്ടാകുമെന്നാണ് പ്രവചനം.