ബുർക്കിന ഫാസോ കത്തോലിക്ക പള്ളിക്കു നേരെ ഭീകരാക്രമണം : പതിനഞ്ചു പേർ കൊല്ലപ്പെട്ടു
വടക്കൻ ആഫ്രിക്ക : വടക്കൻ ബുർക്കിന ഫാസോയിൽ ഞായറാഴ്ച കുർബാനയ്ക്കിടെ കത്തോലിക്കാ പള്ളിയിൽ നടന്ന ഭീകരാക്രമണത്തിൽ പതിനഞ്ചു സാധാരണക്കാർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഫെബ്രുവരി 25 ന് പ്രാർത്ഥനയ്ക്കായി കൂടിയ യോഗത്തിൽ എസ്സാക്കനെ ഗ്രാമത്തിലെ കത്തോലിക്കാ സമൂഹത്തിന് നേരെ നടന്ന ഈ ഭീകരാക്രമണം ‘ഞങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പ്പെദുത്തുന്നു’ എന്ന് ഡോറി രൂപതയുടെ വികാരി ജീൻ പിയറി സവാഡോഗോ പറഞ്ഞു.
സജീവമായ ജിഹാദി ഗ്രൂപ്പുകൾക്കെതിരെ ആരോപിക്കപ്പെടുന്ന ക്രൂരതകളുടെ ഏറ്റവും പുതിയതാണിത്.ചിലതു ക്രിസ്ത്യൻ പള്ളികളെ ലക്ഷ്യം വച്ചുള്ളതാണ്. മറ്റുള്ളവ പുരോഹിതന്മാരെ തട്ടിക്കൊണ്ടുപോകൽ ആണ്. 2011- ൽ ലിബിയയുടെ ആഭ്യന്തര യുദ്ധത്തിനു ശേഷം വർധിച്ചുവരുന്ന അക്രമാസക്തമായ തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ പൂട്ടിയിരുന്ന വിശാലമായ സഹേൽ മേഖലയുടെ ഭാഗമാണ് ബുർക്കിന ഫാസോ.