എത്യോപ്യയിൽ സന്യാസ ആശ്രമത്തിൽ നാല് ക്രൈസ്തവ സന്യാസികള്‍ കൊല്ലപ്പെട്ടു.

0

ആഡിസ് അബാബ: എത്യോപ്യയിൽ സന്യാസ ആശ്രമത്തിൽ നാല് ക്രൈസ്തവ സന്യാസികള്‍ കൊല്ലപ്പെട്ടു. എത്യോപ്യൻ ഓർത്തഡോക്സ് തെവാഹിതോ സഭയാണ് ഈ വിവരം പുറത്തുവിട്ടത്. പരിക്കേറ്റ ഒരു സന്യാസി ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. തീവ്ര ദേശീയവാദികളായ ഒറോമോ വിഭാഗക്കാരാണ് അക്രമണം നടത്തിയതെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒറോമോ ലിബറേഷൻ ആർമി എന്ന സ്വയം വിശേഷിപ്പിക്കുന്ന ഇവർക്ക് സർക്കാർ പിന്തുണയുണ്ടെന്ന് കരുതപ്പെടുന്നു.

സന്യാസികളെ ബന്ധികളാക്കി പിടിച്ചുകൊണ്ടു പോയി അടുത്ത ദിവസമാണ് കൊല ചെയ്തതെന്ന് എത്യോപ്യൻ ഓർത്തഡോക്സ് സഭ വ്യക്തമാക്കി. ആശ്രമത്തിനും, ആശ്രമത്തിൽ കഴിയുന്നവർക്കും സുരക്ഷ നൽകണമെന്ന് സർക്കാരിനോടും, പ്രാദേശിക സുരക്ഷാ വിഭാഗം അധികൃതരോടും ഓർത്തഡോക്സ് സഭ അഭ്യർത്ഥിച്ചു. എന്നാൽ സർക്കാർ ഇതുവരെ പ്രതികരണം ഒന്നും നടത്തിയിട്ടില്ല.

രാജ്യത്തെ ക്രൈസ്തവര്‍ സർക്കാരിൽ നിന്നും, സായുധ സംഘങ്ങളിൽ നിന്നും ഏറെക്കാലമായി ആക്രമണം നേരിടുന്നുണ്ട്. ഇപ്പോഴത്തെ പ്രധാനമന്ത്രി അബി അഹമ്മദ് സ്ഥാനമേറ്റെടുത്തതിനുശേഷം നിരവധി വിശ്വാസികൾ കൊല്ലപ്പെടുകയും, ആരാധനാലയങ്ങൾ അഗ്നിക്ക് ഇരയാക്കപ്പെടുകയും ചെയ്തിരിന്നു.

You might also like