ഉം​റ​ക്ക് എത്തു​ന്ന ഫ​ല​സ്തീ​നി​ക​ൾ​ക്ക്​ സൗ​ദി​യി​ൽ​ ആ​റു​മാ​സം വ​രെ ത​ങ്ങാം

0

ജി​ദ്ദ : ഫ​ല​സ്തീ​നി​ൽ നി​ന്നെ​ത്തി​യ ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​റു​മാ​സം രാ​ജ്യ​ത്ത് ത​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കു​മെ​ന്ന് സൗ​ദി അ​റേ​ബ്യ. ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് സൗ​ദി​യി​ൽ കു​ടു​ങ്ങി​യ ഫ​ല​സ്തീ​ൻ പൗ​ര​ന്മാ​ർ​ക്ക് ഏ​റെ ആ​ശ്വാ​സം ന​ൽ​കു​ന്ന​താ​ണ് ഈ ​തീ​രു​മാ​നം. സൗ​ദി​യു​ടെ ഉ​ദാ​ര​മാ​യ സ​മീ​പ​ന​ത്തി​ന് ഫ​ല​സ്തീ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ന​ന്ദി അ​റി​യി​ച്ചു. മൂ​ന്നു മാ​സ​മാ​ണ് ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്ക് സൗ​ദി​യി​ൽ ത​ങ്ങാ​ൻ അ​നു​വാ​ദ​മു​ള്ള​ത്. എ​ന്നാ​ൽ, ഫ​ല​സ്തീ​ൻ പൗ​ര​ന്മാ​ർ​ക്ക് ആ​റു​മാ​സം വ​രെ ത​ങ്ങാ​ൻ അ​നു​വാ​ദം ന​ൽ​കു​ക​യാ​ണ്. ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം. ഫ​ല​സ്തീ​നി​ൽ​നി​ന്ന് ഉം​റ​ക്കെ​ത്തി​യ നി​ര​വ​ധി പേ​ർ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം മൂ​ലം തി​രി​ച്ചു​പോ​കാ​നാ​കാ​തെ സൗ​ദി​യി​ൽ പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു. ഇ​വ​ർ​ക്ക് ഏ​റെ ആ​ശ്വാ​സം ന​ൽ​കു​ന്ന തീ​രു​മാ​ന​മാ​ണി​ത്. സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വി​​ന്റെ​യും കി​രീ​ടാ​വ​കാ​ശി​യു​ടെ​യും ഉ​ദാ​ര സ​മീ​പ​ന​ത്തി​ന് ഫ​ല​സ്തീ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ന​ന്ദി അ​റി​യി​ച്ചു. തീ​ർ​ഥാ​ട​ക​രോ​ടു​ള്ള സൗ​ദി അ​റേ​ബ്യ​യു​ടെ അ​നു​ക​മ്പ​യെ മ​ന്ത്രാ​ല​യം പ്ര​ശം​സി​ക്കു​ക​യും ചെ​യ്തു. ആ​റു മാ​സ​ത്തേ​ക്കു​ള്ള താ​മ​സാ​നു​മ​തി ദു​രി​ത​ബാ​ധി​ത​രാ​യ വ്യ​ക്തി​ക​ൾ​ക്ക് അ​വ​രു​ടെ മാ​തൃ​രാ​ജ്യ​ത്തേ​ക്ക് സു​ര​ക്ഷി​ത​മാ​യി മ​ട​ങ്ങു​ന്ന​തു​വ​രെ താ​ൽ​ക്കാ​ലി​ക ആ​ശ്വാ​സം ന​ൽ​കു​മെ​ന്നും മ​ന്ത്രാ​ല​യം പറഞ്ഞു.

You might also like