ന്യൂനപക്ഷപീഢനത്തിന്റെ പേരില്‍ ഇന്ത്യയെ കുറ്റപ്പെടുത്തുന്ന പാകിസ്ഥാനില്‍ ഒരൊറ്റ രാത്രിയില്‍ തകര്‍ത്തത് 19 ക്രിസ്ത്യന്‍ പള്ളികള്‍
യുഎന്‍: ന്യൂനപക്ഷപീഢനത്തിന്റെ പേരില്‍ ഇന്ത്യയെ കുറ്റപ്പെടുത്തുന്ന പാകിസ്ഥാനില്‍ ഒരൊറ്റ രാത്രിയില്‍ തകര്‍ത്തത് 19 ക്രിസ്ത്യന്‍ പള്ളികള്‍, കത്തിച്ചാമ്പലാക്കിയത് 89ഓളം ക്രിസ്ത്യന്‍ വീടുകള്‍…കശ്മീര്‍ പ്രശ്നം ഉയര്‍ത്തിക്കാട്ടാന്‍ നോക്കിയ പാകിസ്ഥാനെതിരെ 55ാം ഐക്യരാഷ്‌ട്ര മനുഷ്യാവകാശ കമ്മീഷനില്‍ ആഞ്ഞടിക്കവേയാണ് ഇന്ത്യയുടെ സെക്രട്ടറി അനുപമ സിങ്ങ് ഈ കഥ പറഞ്ഞത്.
പാകിസ്ഥാനിലെ ജാറന്‍വാല സിറ്റിയാണ് 2023 ആഗസ്ത് മാസത്തില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് നേരെ ക്രൂരമായ ഈ ആക്രമണം നടന്നത്. ന്യൂനപക്ഷ ക്രിസ്ത്യന്‍ സമൂദായത്തെ കടന്നാക്രമിക്കുന്ന പാകിസ്ഥാനില്‍ മനുഷ്യവകാശസംരക്ഷണം അങ്ങേയറ്റം മോശമാണെന്നും അനുപമ സിങ്ങ് പറഞ്ഞു. “അങ്ങിനെയുള്ള പാകിസ്ഥാന് എങ്ങിനെയാണ് ഇന്ത്യയുടെ ഭാഗമായ കശ്മീരിലെ മനുഷ്യാവകാശലംഘനത്തെക്കുറിച്ച് സംസാരിക്കാനാവുക?”- അനുപമ സിങ്ങ് ചോദിച്ചു.