ഗർഭച്ഛിദ്രം മൗലികാവകാശമാക്കുന്ന ആദ്യ രാജ്യമായി മാറി ഫ്രാൻസ്
പാരീസ് : ഗർഭച്ഛിദ്രം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാക്കുന്ന ആദ്യ രാജ്യമായി ഫ്രാൻസ്. പാർലമെൻ്റിന്റെ ഇരുസഭകളുടെയും പ്രത്യേക സംയുക്ത വോട്ടെടുപ്പിൽ എംപിമാരും സെനറ്റർമാരും ചേർന്ന് 780 പേരാണ് ബില്ലിനെ പിന്തുണച്ചത്. വോട്ടെടുപ്പിൽ 72 പേർ ബില്ലിനെ എതിർത്തു. നിങ്ങളുടെ ശരീരം നിങ്ങളുടേത് മാത്രമാണെന്നും ആർക്കും അതിൽ അഭിപ്രായം പറയുവാനോ തീരുമാനമെടുക്കാനോ അവകാശമില്ലെന്നാണ് പ്രധാനമന്ത്രി ഗബ്രിയേൽ അത്തൽ പറഞ്ഞത്.