വടക്കന്‍ ഗസ്സയിലെ ആശുപത്രികളില്‍ കുട്ടികള്‍ പട്ടിണി മൂലം മരിക്കുന്നു; ലോകാരോഗ്യ സംഘടന
ജനീവ: വടക്കൻ ഗസ്സയിൽ കുട്ടികൾ പട്ടിണി മൂലം മരിക്കുന്നതായി ലോകാരോഗ്യ സംഘടന. ഭക്ഷണത്തിൻ്റെ അഭാവം 10 കുട്ടികളുടെ മരണത്തിനും ഗുരുതരമായ പോഷകാഹാരക്കുറവിനും കാരണമായി എന്ന് ഡബ്ള്യൂ എച്ച് ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് സോഷ്യല്‍മീഡിയ പോസ്റ്റില്‍ കുറിച്ചു.
കമാൽ അദ്‌വാൻ ആശുപത്രിയിൽ പോഷകാഹാരക്കുറവും നിർജ്ജലീകരണവും മൂലം 15 കുട്ടികൾ മരിച്ചതായി ഗസ്സ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. അൽ-അവ്ദ ആശുപത്രിയിലെ സ്ഥിതി വളരെ ഭയാനകമാണെന്നും ട്രെഡോസ് കൂട്ടിച്ചേർത്തു