ഖത്തറിൽ റോഡപകടങ്ങൾ കുറഞ്ഞതായി ആഭ്യന്തരമന്ത്രാലയം
ദോഹ: ഖത്തറിൽ റോഡപകടങ്ങൾ കുറഞ്ഞതായി ആഭ്യന്തരമന്ത്രാലയം. റോഡുകളിലെ കുറ്റമറ്റ സുരക്ഷാ ക്രമീകരണങ്ങളും നിരീക്ഷണവും ബോധവത്കരണവും ഖത്തറിലെ നിരത്തുകളെ കൂടുതൽ സുരക്ഷിതമാക്കിയെന്നാണ് റിപ്പോർട്ട്. മുൻവർഷങ്ങളേക്കാൾ റോഡ് അപകടങ്ങളും മരണവും പരിക്കും കുറഞ്ഞതായും പൊതുജനങ്ങൾ കൂടുതൽ ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതായും ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
റോഡിലെ അപകടങ്ങളും പരിക്കും മരണവും 2022നെ അപേക്ഷിച്ച് 2023ൽ 24.3 ശതമാനത്തോളം കുറഞ്ഞു. പോയവർഷം 168 റോഡപകട മരണങ്ങളാണ് രാജ്യത്ത് ആകെ രജിസ്റ്റർ ചെയ്തത്. ആഗോള ശരാശരിയേക്കാൾ ഏറെ കുറവാണ് ഇത്. ഒരു ലക്ഷം ജനങ്ങളിൽ 15 റോഡപകട മരണം എന്നതാണ് നിലവിലെ ആഗോള ശരാശരി.