ഡ്രോണുകൾ വീഴ്ത്താൻ ‘ഡ്രാഗൺഫയറുമായി’യു.കെ. പ്രതിരോധസേന
ലണ്ടൻ: വ്യോമാതിർത്തിയിലെത്തുന്ന ഡ്രോൺ പോലുള്ള നുഴഞ്ഞുകയറ്റങ്ങളെ വെടിവെച്ചുവീഴ്ത്താൻ അത്യാധുനിക ലേസർ ആയുധവുമായി യു.കെ. പ്രതരോധസേന. ‘ഡ്രാഗൺഫയർ’ എന്ന ഈ ആയുധത്തിന്റെ പരീക്ഷണദൃശ്യങ്ങൾ യു.കെ. പ്രതരോധമന്ത്രാലയം സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു.
ഒരു കലോമീറ്റർ അകലെയുള്ള നാണയത്തെപ്പോലും വെടിവെച്ചിടാൻ ഡ്രാഗൺഫയർ പര്യാപ്തമാണെന്നും പ്രതരോധമന്ത്രാലയം പറയുന്നു. ഡ്രോണുകൾ വീഴ്ത്താൻ മിസൈലുകൾക്കുപകരം താരതമ്യേന ചെലവ് കുറഞ്ഞ ആയുധം ഉപയോഗപ്പെടുത്തുന്ന കാര്യം പ്രതരോധമന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന്റപ്പോർട്ടുകൾപറയുന്നു.
സ്‌കോട്ലൻഡിലെ ഹെർബ്രിഡ്സ് റേഞ്ചിൽ ജനുവരിയിലായിരുന്നു ഡ്രാഗൺഫയറിന്റെ ആദ്യപരീക്ഷണം. ആയുധനിർമാണത്തിനും ഉപയോഗത്തിനുമുള്ള ചെലവ് കുറയ്ക്കുന്നതിനൊപ്പം നാശനഷ്ടങ്ങളുടെ തോത് കുറയ്ക്കാനും ഈ ആയുധം ഉപയോഗപ്പെടുമെന്ന് ആദ്യപരീക്ഷണം വിജയിച്ചതിന് പിന്നാലെ പ്രതരോധ സെക്രട്ടറി ഗ്രാന്റ് ഷാപ്സ് പറഞ്ഞു.
ആർമിയും റോയൽ നേവിയും തങ്ങളുടെ ഭാവി സൈനികനീക്കങ്ങളിൽ ഡ്രാഗൺഫയർ ഉപയോഗപ്പെടുത്തുമെന്നാണ് റപ്പോർട്ട്. ഡ്രാഗൺഫയറിന്റെ പരമാവധി റേഞ്ച് എത്രയാണെന്ന് പ്രതരോധമന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.