ഐ.പി.സി യിൽ സസ്പെൻഷൻ പരമ്പര തുടരുന്നതായി റിപ്പോർട്ട്

0

ഐ.പി.സി യിൽ സസ്പെൻഷൻ പരമ്പര തുടരുന്നതായി റിപ്പോർട്ട് ‘
ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭയിലെ ഉന്നത നിലവാരം പുലർത്തുന്ന ആത്മീയ മണ്ഡലത്തിൽ നല്ല സാക്ഷ്യം വഹിച്ചു വരുന്നതുമായ പാസ്റ്റർ വി.പി. ഫിലിപ്പിനേയും, പാസ്റ്റർ നെബു മാത്സനേയും ജനറൽ പ്രസിഡൻ്റും, ജനറൽ സെക്രട്ടറിയും കൂടി നിയമവിരുദ്ധമായതും ഐ.പി സി ഭരണ ഘടന വിരുദ്ധമായും സസ്പെൻൻ്റ് ചെയ്തതായി റിപ്പോർട്ട് ,
പാസ്റ്റർ വി.പി ഫിലിപ്പ് ഐ.പിസി. തിരുവനന്തപുരം താബോർ സഭയിൽ കഴിഞ്ഞ രണ്ടു വർഷം ശുശ്രൂഷ സേവനം തികച്ച് സ്ഥലമാറ്റത്തോടുള്ള ബന്ധത്തിൽ ചാർജ്ജ് വിടുകയും ചെയ്തിരുന്നു. പകരമായി ഐ പി.സി കേരള സ്റ്റേറ്റ് പ്രസ് ബിറ്ററി തീരുമാനപ്രകാരം പാസ്റ്റർ നെബുമാത്സന് താബോർ സഭയിലേക്ക് നിയമന ഓർഡർ നൽകിയ പ്രകാരം കഴിഞ്ഞ ശനിയാഴ്ച തിരുവനന്തപുരം താബോർ സഭയിൽ ചാർജ്ജ് എടുക്കുകയും ചെയ്തിരുന്നു.

ഐ.പി.സി തിരുവനന്തപുരം താബോർ സഭ കാലങ്ങളായി സ്റ്റേറ്റ് പ്രസ്ബിറ്ററിയുടെ കിഴിലാണ്. അതുകൊണ്ട് തന്നെ ശുശ്രൂഷക നിയമനം സ്റ്റേറ്റ് പ്രസ്ബിറ്ററിയാണ് നടത്തിവരുന്നത്. താമ്പോർ സഭയുടെ കമ്മിറ്റി തീരുമാന പ്രകാരവും, സഭ ഭൂരിപക്ഷത്തോട് ആവശ്യപ്പെട്ട ശുശ്രൂഷകനും മായ പാസ്റ്റർ നെബു മാത്സൻ്റെ നിയമന ഓർഡർ ഭരണഘടനയ്ക്ക് വിരുദ്ധമായി, നിയമ ലംഘനമായി ക്യാൻസൽ ചെയ്യുവാൻ ജനറൽ പ്രസിഡൻ്റ് ഏതു അധികാരമാണ് ഉപയോഗിച്ചെതെന്ന് വിശ്വാസ സമൂഹത്തിൻ്റെ ഇടയിൽ ചോദ്യമുയരുന്നു. നിയമ വിരുദ്ധമായ ഒരു ഓർഡർ ജനറൽ പ്രസിഡൻ്റിൻ്റെ കൈയ്യിൽ നിന്നും കൈക്കലാക്കി താബോർ സഭയ്ക്ക് ആവശ്യമില്ലാത്ത, സഭാകമ്മിറ്റിക്ക് വേണ്ടാത്ത ‘മറ്റൊരാൾ പ്രത്യക്ഷപ്പെടുന്നു. അതത്രേ സിനോജ് ജോർജ്ജ് മാവേലിക്കര
ഇവിടെ. എന്താണ് സംഭവിച്ചത് ? ഇനി സംഭവിക്കുവാൻ പോകുന്നതെന്ത്? അനുഗ്രഹിക്കപ്പെട്ട രണ്ട് ദൈവദാസന്മാരുടെ കണ്ണിരിന് ആര് ഉത്തരം പറയും. കാത്തിരിക്കാം

You might also like