എക്‌സില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് പണം സമ്പാദിക്കാനുള്ള റെവന്യൂ ഷെയറിങ് പ്രോഗ്രാം അവസാനിപ്പിക്കാനൊരുങ്ങി ഇലോണ്‍ മസ്‌ക്.

0

ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് പണം സമ്പാദിക്കാനുള്ള റെവന്യൂ ഷെയറിങ് പ്രോഗ്രാം അവസാനിപ്പിക്കാനൊരുങ്ങി ഇലോണ്‍ മസ്‌ക്. കഴിഞ്ഞ മൂന്ന് വര്‍ഷമായി നിലവിലിരുന്ന സംവിധാനം സെപ്റ്റംബര്‍ ഏഴിന് അവസാനിക്കുകയും കൂടുതല്‍ കര്‍ശനമായ ഒറിജിനല്‍ കണ്ടന്റ് റിവാര്‍ഡ്‌സ് പ്രോഗ്രാം സെപ്റ്റംബര്‍ എട്ട് മുതല്‍ പ്രാബല്യത്തില്‍ വരികയും ചെയ്യും. അനാവശ്യ പോസ്റ്റുകള്‍, പകര്‍ത്തിയ ഉള്ളടക്കങ്ങള്‍, ഗുണനിലവാരമില്ലാത്ത എഐ സൃഷ്ടികള്‍ എന്നിവ തടയുന്നതിന്റെ ഭാഗമായാണ് എക്‌സ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

പഴയ റെവന്യൂ ഷെയറിങ് രീതിക്ക് കീഴില്‍ ഏതൊരാള്‍ക്കും എളുപ്പത്തില്‍ വരുമാനം നേടാനാകുമായിരുന്നു. പോസ്റ്റുകളുടെ ഉടമസ്ഥാവകാശം പരിശോധിക്കാതിരുന്നതും മറ്റുള്ളവരുടെ പോസ്റ്റുകള്‍ പകര്‍ത്തിയിട്ടും പണം ലഭിച്ചിരുന്നതും പ്ലാറ്റ്ഫോമിന്റെ നിലവാരത്തെ ദോഷകരമായി ബാധിച്ചിരുന്നു. അല്‍ഗോരിതങ്ങളെ ദുരുപയോഗം ചെയ്ത് അനാവശ്യ പോസ്റ്റുകള്‍ വഴിയും എഐ നിര്‍മിത ഉള്ളടക്കങ്ങള്‍ വഴിയും വരുമാനം കൊയ്യുന്ന പ്രവണത വര്‍ധിച്ചതോടെയാണ് മസ്‌ക് പുതിയ രീതി അവതരിപ്പിക്കുന്നത്.

ഇനിമുതല്‍ ഉപയോക്താവിന്റെ സ്വന്തം ഉള്ളടക്കങ്ങള്‍ക്ക് ലഭിക്കുന്ന ക്വാളിഫൈഡ് ഇംപ്രഷനുകള്‍ക്ക് മാത്രമേ പ്രതിഫലം നല്‍കുകയുള്ളൂ. പുതിയ നിബന്ധനകള്‍ വരുന്നതോടെ എക്‌സില്‍ നിന്ന് വരുമാനം ലഭിക്കുന്ന ക്രിയേറ്റര്‍മാരുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടാകും. നിലവില്‍ 60 മുതല്‍ 70 ശതമാനം വരെ പ്രീമിയം ക്രിയേറ്റര്‍മാര്‍ക്ക് വരുമാനം ലഭിക്കുന്നുണ്ടെങ്കില്‍ പുതിയ രീതിയില്‍ അത് 10 ശതമാനമായി ചുരുങ്ങുമെന്നാണ് ടെക് അനലിസ്റ്റായ യോഗേഷ് ബ്രാര്‍ വിലയിരുത്തുന്നത്

You might also like