ഓണക്കാല തിരക്ക് കുറയ്ക്കാൻ ചെന്നൈ സെൻട്രലിൽനിന്ന് കൊല്ലത്തേക്ക് ബുധനാഴ്ച മുതൽ പ്രത്യേക തീവണ്ടി സർവീസ് നടത്തും.

0

ചെന്നൈ: ഓണക്കാല തിരക്ക് കുറയ്ക്കാൻ ചെന്നൈ സെൻട്രലിൽനിന്ന് കൊല്ലത്തേക്ക് ബുധനാഴ്ച മുതൽ പ്രത്യേക തീവണ്ടി സർവീസ് നടത്തും. ചെന്നൈയിൽനിന്ന് ഈ മാസം 12, 19, 26, സെപ്റ്റംബർ രണ്ട് ദിവസങ്ങളിൽ ഉച്ചയ്ക്കുശേഷം 3.10-ന് തിരിക്കുന്ന തീവണ്ടി (06119) പിറ്റേന്ന് രാവിലെ 7.20-ന് കൊല്ലത്ത് എത്തും. വണ്ടിയിൽ 16 എ.സി. ത്രീ ടിയർ ഇക്കോണമി കോച്ചുകളാണുണ്ടാകുക. സ്ലീപ്പർ കോച്ചുകളോ ജനറൽ കോച്ചുകളോ ഇല്ല. ചെന്നൈ സെൻട്രലിൽനിന്ന് ഈ മാസം 13, 15, 20, 22, 27, 29, സെപ്റ്റംബർ മൂന്ന്, അഞ്ച് തീയതികളിൽ രാത്രി 11.50-ന് പുറപ്പെടുന്ന പ്രത്യേക തീവണ്ടി (06117) പിറ്റേന്ന് വൈകീട്ട് 4.20-ന് കൊല്ലത്ത് എത്തും. ഒരു ഫസ്റ്റ് ക്ലാസ് കം ടു ടിയർ കോച്ച്, രണ്ട് ടു ടിയർ കോച്ച്, നാല് എ.സി. ത്രീ ടിയർ കോച്ച്‌, 13 സ്ലീപ്പർ കോച്ച്‌ എന്നിവയാണുണ്ടാവുക.

You might also like