‘സ്വയം മാഞ്ഞുപോകുന്ന ചിത്രങ്ങള്‍’; പുതിയ കിടിലന്‍ ഫീച്ചറുമായി വാട്​സ്​ആപ്പ്​

0

പുതിയ സ്വകാര്യതാ നയ പരിഷ്​കാരവുമായി മുന്നോട്ട്​ പോകുമെന്ന നിലപാട്​ തുടരുന്ന വാട്​സ്​ആപ്പ്,​ യൂസര്‍മാരെ പിടിച്ചുനിര്‍ത്താനായി പുതിയ സുരക്ഷാ ഫീച്ചറുകളുമായി എത്തുകയാണ്​. സമീപ കാലത്തായിരുന്നു ഒരു അപ്​ഡേറ്റിലൂടെ വാട്​സ്​ആപ്പില്‍ സ്വയം നശിച്ചുപോകുന്ന സ​ന്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയത്​. അതിലൂടെ ഗ്രൂപ്പുകളിലും സ്വകാര്യ ചാറ്റുകളിലും സന്ദേശങ്ങള്‍ക്ക്​ സെല്‍ഫ്​-ഡിസ്​ട്രക്​ടിങ്​ സംവിധാനം ഉപയോഗിക്കാന്‍ യൂസര്‍മാര്‍ക്ക്​ സാധിക്കുമായിരുന്നു.

  എന്നാല്‍, വാട്​സ്​ആപ്പ്​ വൈകാതെ തന്നെ ഫോ​ട്ടോകള്‍ക്കും അതേ ഫീച്ചര്‍ നല്‍കാന്‍ പോവുകയാണ്​. WABetaInfo പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ‘സെല്‍ഫ്​-ഡിസ്​ട്രക്​ടിങ്​ ഫോ​ട്ടോസ്’​ ഫീച്ചര്‍ നിലവില്‍ കമ്ബനി പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്​. അതിന്‍റെ സ്​ക്രീന്‍ഷോട്ടും അവര്‍ പങ്കുവെച്ചിട്ടുണ്ട്​.

സ്വയം മാഞ്ഞുപോകുന്ന സന്ദേശങ്ങള്‍ പോലെ തന്നെയായിരിക്കും അതും പ്രവര്‍ത്തിക്കുക. യൂസര്‍മാര്‍ക്ക്​ ഒരു ടൈമര്‍ വെച്ചുകൊണ്ട്​ ഫോ​ട്ടോകള്‍ അയക്കാന്‍ കഴിയും. ആ സമയം കഴിയുന്നതോടെ അവ താനെ ചാറ്റ്​ വിന്‍ഡോയില്‍ നിന്ന്​ അപ്രത്യക്ഷമാകും. മാത്രമല്ല, അങ്ങ​നെ അയക്കുന്ന ചിത്രങ്ങള്‍ കോപി ചെയ്യാനോ, സേവ്​ ചെയ്യാനോ സാധിക്കില്ല. എന്നാല്‍, മാഞ്ഞുപോകുന്നതിന്​ മുമ്ബ്​ അതിന്‍റെ സ്​ക്രീന്‍ഷോട്ട്​ എടുത്തുവെക്കാവുന്നതാണ്​.

ആര്‍ക്കെങ്കിലും ചിത്രങ്ങള്‍ അയക്കുന്നതിന്​ മുമ്ബ്​ സെല്‍ഫ്​-ഡിസ്​ട്രക്​ട്​ ഫീച്ചര്‍ എനബ്​ള്‍ ചെയ്യുകയാണെങ്കില്‍ “This media will disappear, once you leave this chat.” എന്ന ഒരു സന്ദേശം വാട്​സ്​ആപ്പ്​ കാണിച്ചുതരും. പുതിയ ഫീച്ചറുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ കമ്ബനി പുറത്തുവി​േട്ടക്കും. ഈയടുത്ത്​ തന്നെ ആന്‍ഡ്രോയ്​ഡ്​-ഐ.ഒ.എസ്​ പ്ലാറ്റ്​ഫോമുകളില്‍ പുതിയ ഫീച്ചറെത്തുമെന്നും WABetaInfo അറിയിച്ചിട്ടുണ്ട്​.

You might also like