ഐ.സി.സി ടി20 റാങ്കിങ്; കോഹ്ലിക്ക് മുന്നേറ്റം, രണ്ടാം റാങ്ക് നിലനിര്‍ത്തി കെ.എല്‍ രാഹുല്‍
ഐ.സി.സി ടി20 ബാറ്റ്സ്മാന്മാരുടെ റാങ്കിങ് പുറത്തുവിട്ടു. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ഒരു റാങ്ക് മുന്നില്‍ കയറി ആറാമതായി. പുതിയ റാങ്കിങ് ലിസ്റ്റില്‍ ന്യൂസിലാന്‍ഡ് താരം ഡിവോണ്‍ കോണ്‍വേ സ്വന്തമാക്കിയത് സ്വപ്ന നേട്ടമാണ്. 46 റാങ്ക് കയറി താരമിപ്പോള്‍ 17ആം സ്ഥാനത്താണ്. മൂന്ന് റാങ്ക് മുന്നില്‍ കയറി ന്യൂസിലാന്‍ഡിന്‍റെ തന്നെ മാര്‍ട്ടില്‍ ഗുപ്റ്റില്‍ 11ആം റാങ്കിലെത്തിയിട്ടുണ്ട്. ആസ്ട്രേലിയക്കെതിരെ സ്വന്തം നാട്ടില്‍ നടക്കുന്ന പരമ്ബരയിലെ പ്രകടനങ്ങളാണ് ഇരുവര്‍ക്കും നേട്ടമായത്.
ഇംഗ്ലണ്ട് താരം ഡവിഡ് മലനാണ് 915 പോയിന്‍റുമായി ഒന്നാം റാങ്കിലുള്ളത്. ഇന്ത്യന്‍ താരം ലോകേഷ് രാഹുല്‍ 816 പോയിേന്റാടെ രണ്ടാം സ്ഥാനത്തുണ്ട്. പാക് താരം ബാബര്‍ അസം (801), ആസ്ട്രേലിയയുടെ ആരോണ്‍ ഫിഞ്ച് (788), ദക്ഷിണാഫ്രിക്കയുടെ വാന്‍ ഡര്‍ ഡസന്‍ (700*), വിരാട് കോഹ്ലി (697), അഫ്ഗാന് താരം എച്ച് സസായ് (676*), ന്യൂസിലാന്‍ഡ് താരം കോളിന്‍ മണ്‍റോ (668), ന്യൂസിലന്‍ഡ് താരം ഇയാന്‍ മോര്‍ഗന്‍(662) എന്നിവരാണ് ആദ്യ പത്തിലുള്ള താരങ്ങള്‍.
ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ ടീമില്‍ നിന്നും ആരുമില്ല. 736 പോയിേന്റാടെ അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനാണ് ഒന്നാം സ്ഥാനത്ത്. ദ. ആഫ്രിക്കയുടെ തബറൈസ് ശംസി, അഫ്ഗാന്റെ മുഹമ്മദുര്‍ റഹ്മാന്, ഇംഗ്ലണ്ട് താരം ആദില്‍ റാഷിദ് എന്നിവരാണ് ആദ്യ നാല് സ്ഥാനത്തുള്ളത്.