ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇത്തവണയും ഒന്നാം സ്ഥാനം നേടി ഫിൻലാൻഡ്

0

ഹെൽസിങ്കി: ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇത്തവണയും ഒന്നാം സ്ഥാനം നേടി ഫിൻലാൻഡ്. വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് എന്ന പേരിൽ ഒരു വാർഷിക റിപ്പോർട്ട് എല്ലാ വർഷവും മാർച്ച് 20ന് യുഎൻ പുറത്തിറക്കുന്നത്. ഇതിലാണ് ഇക്കാര്യം പറയുന്നത്. മാർച്ച് 20ന് ലോക സന്തോഷ ദിനത്തിലാണ് ഈ റിപ്പോർട്ട് പുറത്തുവിടുന്നത്. എന്നാൽ ഈ വർഷവും ഇന്ത്യയുടെ സ്ഥാനം താഴെ തന്നെയാണ്. 126-ാം സ്ഥാനമാണ് പട്ടികയിൽ ഇന്ത്യയ്ക്ക്. ഡെൻമാർക്ക്, ഐസ്‌ലാൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങൾ ആദ്യം 10 രാജ്യങ്ങൾക്ക് ഉള്ളിൽ തന്നെയുണ്ട്. അഫ്‌ഗാനിസ്ഥാൻ പട്ടികയിൽ 143-ാം സ്ഥാനത്താണ്. അമേരിക്കയും ജർമ്മനിയും ഏറ്റവും സന്തോഷമുള്ള 20 രാജ്യങ്ങളുടെ ഉള്ളിൽ ഉൾപ്പെടുന്നില്ല . അമേരിക്ക 23 ഉം ജർമ്മനി 24ഉം സ്ഥാനത്താണ് ഉള്ളത്. കോസ്റ്റാറിക്ക 12-ാം സ്ഥാനത്തും കുവെെറ്റ് 13-ാം സ്ഥാനത്തുമാണ്.

You might also like