ലോക്‌സഭാ തെരഞ്ഞെടുപ്പ് ; യു.പി.എസ്.സി സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷകള്‍ മാറ്റിവെച്ചു
ഡല്‍ഹി: ദേശീയതല സര്‍ക്കാര്‍ റിക്രൂട്ട്മെന്റ് ഏജന്‍സിയായ യു.പി.എസ്.സി മെയ് 26ന് നടത്താനിരുന്ന സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷകള്‍ മാറ്റിവെച്ചു. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് തീരുമാനം. ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി തസ്തികകളിലേക്കുള്ള പരീക്ഷകളാണ് മാറ്റിവെച്ചത്. മാറ്റിവെച്ച പരീക്ഷകള്‍ ജൂണ്‍ 26 ന് നടക്കും. ഇനി വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് 2024 ലെ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷയുടെ സ്‌ക്രീനിംഗ് ടെസ്റ്റ് 26-05-2024 നിന്ന് 16-06-2024 ലേക്ക് മാറ്റിവെയ്ക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചു’. യു.പി.എസ്.സി വിജ്ഞാപനത്തില്‍ പറയുന്നു. തെരഞ്ഞെടുപ്പ് ഏപ്രില്‍ 19 ന് ആരംഭിച്ച് ജൂണ്‍ 1ന് അവസാനിക്കും.