ഗസ്സയിൽ വെടിനിർത്തൽ ; ​യു.എൻ രക്ഷാസമിതിയിൽ സ്വന്തം നിലക്ക് പ്രമേയം കൊണ്ടു വരാൻ ഒരുങ്ങി അമേരിക്ക

0

ദുബായ്: ഗസ്സയിൽ വെടിനിർത്തലിന്​ ആഹ്വാനം ചെയ്യുന്ന പ്രമേയം ഇന്ന്​ യു.എൻ രക്ഷാസമിതിക്കു മുമ്പാകെ കൊണ്ടുവരുമെന്ന്​ അമേരിക്ക. ഖത്തറിൽ നടന്ന വെടിനിർത്തൽ കരാർ ചർച്ച എങ്ങുമെത്താത്ത സാഹചര്യത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന്​ യൂറോപ്യൻ രാജ്യങ്ങൾ ആവശ്യപ്പെട്ടു. മുപ്പത്തി രണ്ടായിരത്തോളം പേരുടെ മരണവും ഗസ്സയിൽ പട്ടിണി പിടിമുറുക്കിയതും ലോകത്തുടനീളം ജനരോഷം ശക്​തമാക്കിയ സാഹചര്യത്തിലാണ്​ സ്വന്തം നിലക്ക്​ യു.എൻ രക്ഷാസമിതിയിൽ വെടിനിർത്തൽ പ്രമേയം കൊണ്ടു വരാൻ അമേരിക്കയെ പ്രേരിപ്പിക്കുന്നത്​. ഗസ്സയിൽ ഉടൻ വെടിനിർത്തൽ വേണം എന്നാവശ്യപ്പെടുന്ന പ്രമേയം ഇന്ന്​ രാത്രി തന്നെ വോട്ടിനിടും എന്നാണ്​ സൂചന. നേരത്തെ കൊണ്ടുവന്ന പ്രമേയങ്ങൾ ഇസ്രായേലിനു വേണ്ടി അമേരിക്ക വീറ്റോ ചെയ്യുകയായിരുന്നു. ഭൂരിഭാഗം രാജ്യങ്ങളുമായും നടന്ന ആശയവിനിമയത്തി​ന്‍റെ അടിസ്​ഥാനത്തിലും ബന്ദിമോചനവും ഗസ്സയിലേക്ക്​ കൂടുതൽ സഹായം ഉറപ്പു വരുത്താനും ലക്ഷ്യമിട്ടാണ്​ പ്രമേയം കൊണ്ടുവരുന്ന​തെന്ന്​ യു.എന്നിലെ യു.എസ്​ അംബാസഡറുടെ വക്​താവ്​ അറിയിച്ചു.

You might also like