140ലേറെ ഹമാസ് ഭീകരരെ വധിച്ചെന്ന് ഇസ്രയേൽ

0

ടെൽ അവീവ്: ഗാസയിലെ അൽ ഷിഫ ആശുപത്രിക്കുള്ളിലും ചുറ്റിലുമായി തുടരുന്ന ഏറ്റുമുട്ടലുകൾക്കിടെ 140ലേറെ ഹമാസ് ഭീകരരെ വധിച്ചെന്ന് ഇസ്രയേൽ. തിങ്കളാഴ്ചയാണ് ഗാസ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന അൽ ഷിഫയിൽ ഇസ്രയേൽ റെയ്ഡ് ആരംഭിച്ചത്.ആദ്യ ദിനം തന്നെ ഹമാസിന്റെ ആഭ്യന്തര സുരക്ഷാ വിഭാഗം തലവൻ ഫായിഖ് അൽ – മബൂഹിനെ വധിച്ചിരുന്നു. ഇയാൾ ആശുപത്രി പരിസരത്ത് ഒളിവിൽ കഴിയുകയായിരുന്നെന്ന് ഇസ്രയേൽ പറയുന്നു. ഇതിനിടെ ആശുപത്രി പരിസരത്ത് കഴിയുന്ന അഭയാർത്ഥികൾ ഉടൻ ഒഴിയണമെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ നിർദ്ദേശം. ഇതുവരെ 31,900ത്തിലേറെ പേരാണ് ഗാസയിലെമ്പാടും ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.

You might also like