അമ്മ കുട്ടികളെ എടുത്ത് പുഴയില്‍ ചാടിയ സംഭവം: ഒരു കുട്ടി മരിച്ചു
പേരാമ്ബ്ര: രണ്ട് കുട്ടികളുമായി അമ്മ പുഴയില്‍ ചാടിയ സംഭവത്തില്‍ ഒരു കുട്ടി മരിച്ചു. പേരാമ്ബ്ര മരുതേരി കൊല്ലിയില്‍ പ്രവീണ്‍-ഹിമ ദമ്ബതികളുടെ മകന് അഥര്‍വ് (മൂന്ന്) ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. വ്യാഴാഴ്ചയാണ് ചാനിയം കടവ് പാലത്തില്‍നിന്നു ഹിമ രണ്ട് കുട്ടികളുമായി പുഴയില്‍ ചാടിയത്. മൂവരേയും നാട്ടുകാര്‍ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഥര്വിെന്റ നില ഗുരുതരമായിരുന്നു. ഒമ്ബതുമാസം പ്രായമുള്ള ത്രിവേദും മാതാവ് ഹിമയും ചികിത്സയിലാണ്. കുടുംബ പ്രശ്നമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.